ശബരിമല സ്വർണ്ണക്കൊള്ളയുടെ പശ്ചാത്തലത്തിൽ പുതിയ ക്യാംപെയ്‌നുമായി കോൺഗ്രസ് നേതാക്കൾ

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സജീവ ചർച്ച തുടരുന്നത് കോൺഗ്രസിന് വലിയ പ്രതിസന്ധിയായിരിക്കുകയാണ്.

author-image
Devina
New Update
ambalakallanmar

തിരുവനന്തപുരം: ശബരിമല സ്വർണ്ണകവർച്ചയുടെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമത്തിൽ പ്രചാരണവുമായി കോൺഗ്രസ്.

 'അമ്പലക്കള്ളൻമാർ കടക്ക് പുറത്ത്' എന്ന കവർ പേജിലൂടെയാണ്  ഫെയ്‌സ്ബുക്ക് ഉൾപ്പെടയുള്ള സാമൂഹിക  മാധ്യമങ്ങളിലൂടെ നേതാക്കൻമാർ പ്രചാരണം നടത്തുന്നത് .

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കുമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുതിയ കവർ പേജ് ഷെയർ ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സജീവ ചർച്ച തുടരുന്നത് കോൺഗ്രസിന് വലിയ പ്രതിസന്ധിയായിരിക്കുകയാണ്.

 ഈ സാഹചര്യത്തിൽ ചർച്ചകൾ തിരികെ സ്വർണ്ണമോഷണത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നേതാക്കൻമാരുടെ പുതിയ ക്യാംപെയ്ൻ.