അറുപതുവർഷത്തിന് ശേഷം ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ട് കോൺഗ്രസ്

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 9 വോട്ടുകൾ നേടിയാണ് സിപിഎം നേതാവായ പ്രമോദ് ജയിച്ചത്.ഐഡിഎഫുമായി എൽഡിഎഫ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം പങ്കിടും

author-image
Devina
New Update
v gopinath

പാലക്കാട്: അറുപതുവർഷത്തിന് ശേഷം ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ട് കോൺഗ്രസ്.

എൽഡിഎഫ്- ഐഡിഎഫ് മുന്നണിയുടെ പ്രമോദ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

 കോൺഗ്രസ് വിട്ട എ വി ഗോപിനാഥ് രൂപം നൽകിയ ഐഡിഎഫുമായിസഖ്യം ഉണ്ടാക്കിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 9 വോട്ടുകൾ നേടിയാണ് സിപിഎം നേതാവായ പ്രമോദ് ജയിച്ചത്.ഐഡിഎഫുമായി എൽഡിഎഫ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം പങ്കിടും.

 ആദ്യത്തെ രണ്ടര വർഷമാണ് പ്രമോദ് പ്രസിഡന്റ് സ്ഥാനം വഹിക്കുക. അവസാന രണ്ടര വർഷം ടേമിൽ എ വി ഗോപിനാഥ് പറയുന്ന കൗൺസിലർ പ്രസിഡന്റാകും.

 തെരഞ്ഞെടുപ്പിൽ എ വി ഗോപിനാഥ് തോറ്റെങ്കിലും പഞ്ചായത്ത് കോൺഗ്രസ് മുക്തമാക്കുമെന്ന ആഗ്രഹമാണ് സഫലമായത്.