കോൺഗ്രസ് വിമതന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കസേര.പണം വാങ്ങിയെന്ന് ആക്ഷേപം

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനാനായി മത്സരിച്ച വർഗ്ഗിസ് പ്ലാശ്ശേരിക്കാന് ഡി.സി.സി നേതൃത്വം തൃക്കാക്കര സെൻട്രൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കസേര നൽകിയത്.

author-image
Shyam
New Update
MPCC

കൊച്ചി: കോൺഗ്രസ് വിമതന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കസേര നൽകിയത്പണംവാങ്ങിയെന്ന്ആക്ഷേപം. കഴിഞ്ഞതെരഞ്ഞെടുപ്പിൽകോൺഗ്രസ്വിമതനാനായിമത്സരിച്ചവർഗ്ഗിസ്പ്ലാശ്ശേരിക്കാന് ഡി.സി.സി നേതൃത്വം തൃക്കാക്കര സെൻട്രൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കസേരനൽകിയത്.

കെന്നഡിമുക്ക് വാർഡിൽ കോൺഗ്രസ് വിമതർ വർഗ്ഗിസ് പ്ലാശ്ശേരിയെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു ഡി.സി.സി പ്രസിഡന്റ്മുന്നോട്ടുവച്ചത്. എന്നാൽഅതിനെതിരെ അജിത തങ്കപ്പന്റെനേതൃത്വത്തിൽതൃക്കാക്കരയിലെകോൺഗ്രസ്നേതാക്കൾരംഗത്ത്വന്നതോടെകോൺഗ്രസ്ജില്ലാനേതൃത്വത്തിന്അതിൽനിന്നുംപിൻവാങ്ങേണ്ടിവന്നു. തുടർന്നായിരുന്നു ഡി.സി.സി മുഹമ്മദ്ഷിയാസ് മണ്ഡലം പ്രസിഡന്റ് കസേരവിട്ടുകൊടുക്കാൻനിർദേശിച്ചത്. കോൺഗ്രസ്വിമതന്മാർക്ക്യാതൊരുസ്ഥാനമാനങ്ങളുംനൽകില്ലെന്ന്ഉമതോമസ്എംഎൽഎൽഉൾപ്പടെയുള്ളവർപറയുന്നതിനിടെയാണ്ഡിസിസിയുടെവിചിത്രമായനടപടി.

തെരഞ്ഞെടുപ്പ് അടുത്ത വന്നിരിക്കുന്ന ഈ ഘട്ടത്തിൽ ഡി.സി.സി പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്ത് വന്നു. പണം വാങ്ങി മണ്ഡലം പ്രസിഡന്റെ കസേര വിമതന് നല്കിയതാണെന്നും ആരോപണമുണ്ട്. സംഭവത്തിൽ കെ.പി.സി.സി.ക്കും - എ.ഐ.സി.സിക്കും പരാതി നൽകാനൊരുങ്ങുകയാണ് പ്രവർത്തകർ

Ernakulam DCC UDF THRIKKAKARA