/kalakaumudi/media/media_files/2025/11/15/vaishna-2025-11-15-14-18-07.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി.
സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ മേൽവിലാസം തെറ്റെന്ന് ചൂണ്ടിക്കാട്ടി വൈഷ്ണ സുരേഷിന്റെ പേര് പട്ടികയിൽ നിന്ന് നീക്കി.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കാണിച്ച് സിപിഎം പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് വൈഷ്ണ സുരേഷ്. സിപിഎമ്മിന് പരാജയഭീതിയാണെന്നും തനിക്ക് ആശങ്കയില്ലെന്നുമാണ് വൈഷ്ണ പ്രതികരിച്ചിരിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
