തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

എസ്പി ദീപക്, എസ് എ സുന്ദര്‍, വഞ്ചിയൂര്‍ ബാബു എന്നിവര്‍ സിപിഎം നിരയിലുള്ളപ്പോള്‍ വിവി രാജേഷ്, കരമന അജിത് അടക്കമുള്ളവരെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം

author-image
Biju
New Update
sabarinthan

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രമുഖരെ ഇറക്കാന്‍ മുന്നണികള്‍. കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കവടിയാര്‍ വാര്‍ഡിലായിരിക്കും ശബരീനാഥന്‍ സ്ഥാനാര്‍ഥിയാകുക. 

എസ്പി ദീപക്, എസ് എ സുന്ദര്‍, വഞ്ചിയൂര്‍ ബാബു എന്നിവര്‍ സിപിഎം നിരയിലുള്ളപ്പോള്‍ വിവി രാജേഷ്, കരമന അജിത് അടക്കമുള്ളവരെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം.

ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന് കോര്‍ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ മത്സരിപ്പിക്കുന്നത്. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡില്‍ വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ നിന്നും മത്സരിക്കുന്നത്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ ധാരണയായത്.