തൃക്കാക്കര: വർഗീയ വാദികൾ ക്ക് മുന്നിൽ കീഴടങ്ങിയ കോൺഗ്രസ് ആണ് ബി.ജെ.പി യെ രാജ്യത്ത് വളർത്തുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിയുമായ പി രാജീവ് പറഞ്ഞു.സി.പി.എം തൃക്കാക്കര സമ്മേളനത്തോടനുബന്ധിച്ച് കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ങ്ഷനിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി അഡ്വ. എ.ജി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി കെ പരീത്, ടി സി ഷിബു , സി.ബി ദേവ ദർശനൻ,ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ,ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ആർ ജയചന്ദ്രൻ,ടി വി.ടി ശിവൻ തുടങ്ങിയവർ സംസാരിച്ചു.കാക്കനാട് ഓലി മുഗളിൽ നിന്നും ചുവപ്പ് സേന പരേഡ്, റാലി , എൻ ജി ഒ ക്വാർട്ടേഴ്സിൽ സമാപിച്ചു.സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മത്സര വിജയികൾക്ക് വേദിയിൽ പുരസ്ക്കാരങ്ങൾ നൽകി.