/kalakaumudi/media/media_files/2025/12/26/minimollll-2025-12-26-12-14-44.jpg)
കൊച്ചി : കൊച്ചി കോർപ്പറേഷൻ മേയറായി കോൺഗ്രസിന്റെ വി കെ മിനിമോൾ തെരഞ്ഞെടുക്കപ്പെട്ടു.
76 അംഗ കോർപ്പറേഷനിൽ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോൾ വിജയിച്ചത്.
സ്വതന്ത്രനായ ബാസ്റ്റിൻ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ മേൽനോട്ടത്തിലാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്.
വോട്ടെണ്ണൽ പൂർത്തിയായി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, കലക്ടർ മുമ്പാകെ വി കെ മിനിമോൾ സത്യപ്രതിജ്ഞ ചെയ്ത് മേയറായി ചുമതലയേറ്റു.
നാലാം തവണയാണ് മിനിമോൾ കോർപ്പറേഷനിലേക്ക് വിജയിക്കുന്നത്. പാലാരിവട്ടം ഡിവിഷനെയാണ് മിനിമോൾ പ്രതിനിധാനം ചെയ്യുന്നത്.
സൗമിനി ജയിനു ശേഷം നഗരസഭ മേയർ പദവിയിലെത്തുന്ന വനിതാ നേതാവാണ് മിനിമോൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
