കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ഒമര്‍ ലുലുവിന് മുന്‍ കൂര്‍ ജാമ്യം. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമായതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ നെടുമ്പാശേരി പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. എന്നാല്‍ പരാതിയിൽ പറയുന്നത് യാഥാർഥ്യമല്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് ഒമര്‍ ലുലുവിന്റെ വാദം.
ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ച് സൗഹൃദം നടിച്ച് കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതിയില്‍ പറയുന്നത്.