ഇടുക്കിയിലും എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്

author-image
Biju
New Update
rain

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച കളക്ടര്‍ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്. 

അതേസമയം, ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്ന് കാസര്‍കോട്  കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളില്‍ കളക്ടര്‍ പ്രാദേശിക അവധിയും പ്രഖ്യാപിച്ചു.കാഞ്ഞങ്ങാട് സൗത്ത് ടാങ്കര്‍ ലോറി മറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച കൊവ്വല്‍ സ്റ്റോറിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലാണ് (കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകള്‍) പ്രാദേശിക അവധി പ്രഖ്യാപിച്ചത്. സ്‌കൂള്‍, അങ്കണവാടി, കടകള്‍ ഉള്‍പ്പടെ ഉള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ സൗത്ത് മുതല്‍ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം പൂര്‍ണ്ണമായും തടയുകയും വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്യും. വീടുകളില്‍ ഗ്യാസ് സിലണ്ടര്‍ ഉപയോഗിക്കാനോ പുകവലിക്കാനോ ഇന്‍വര്‍ട്ടര്‍ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ല വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാനോ, അപകടം നടന്ന സ്ഥലത്തു വിഡിയോ ചിത്രീകരണവും പൊതുജനങള്‍ക്കുള്ള പ്രവേശനവും പൂര്‍ണ്ണമായും നിരോധിക്കും. ഇലക്ട്രിസിറ്റി ബന്ധം നാളെ ടാങ്കര്‍ സുരക്ഷിതമായി ഉയര്‍ത്തുന്നതുവരെ വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

kerala rain alert