കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് ഫോണിലുടെ നിർബന്ധിച്ചതായി നടി ആരോപിച്ചു. 2018ൽ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാർ ആകാമെന്നായിരുന്നു നടൻ മുകേഷിന്റെ പ്രതികരണം.
എന്നാൽ നടൻ മുകേഷിന്റെ ചിത്രം ഉൾപ്പടെ സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് ടെസ് ഇപ്പോൾ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവർത്തകയാണ് ടെസ് ജോസഫ്.
അന്ന് ഹോട്ടലിൽ താമസിച്ചപ്പോൾ രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി. ദുരനുഭവം ഷോ മേധാവി ഡെറിക് ഒബ്രിയാനോട് പറഞ്ഞു. തന്നെ ആ പരിപാടിയിൽ നിന്ന് ഡെറിക് ഒഴിവാക്കി തന്നുവെന്നും ടെസ് പറയുന്നു.