/kalakaumudi/media/media_files/2024/12/25/h0l6VTPpR3Qota4ZryKb.jpg)
തൃക്കാക്കര : ഹെൽത്ത് വാക്ക് വേ നിർമ്മാണം മാതൃകാപരമാണെന്ന് രാജ്യസഭാ എം.പിയും പ്രമുഖ സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാൻ പറഞ്ഞു.തൃക്കാക്കര നഗരസഭ നാലാം വാർഡിൽ കാരുവള്ളി കനാൽ റോഡിൽ നിർമ്മിച്ച ഹെൽത്ത് വാക്ക് വേ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി എം യൂനുസ് സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻ അബ്ദു ഷാന ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉണ്ണി കാക്കനാട്, റസിയ നിഷാദ്, നൗഷാദ് പല്ലച്ചി കൗൺസിലർമാരായ റാഷിദ് ഉള്ളംപിള്ളി, ഷിമി മുരളി,സജീന അക്ബർ, മുസ്‌ലിം ലീഗ് നേതാവ് പി.കെ ജലീൽ എന്നിവർ പങ്കെടുത്തു.പ്രഭാത നടത്തം, വ്യായാമം, വിനോദം എന്നിവ ലക്ഷ്യം വച്ചാണ് ഹെൽത്ത് വാക്ക് വേ നിർമ്മിച്ചിരിക്കുന്നത്.എഴുപത് ലക്ഷം രൂപ മുടക്കി ഏകദേശം അഞ്ഞൂറ് മീറ്ററോളം വരുന്ന വാക്ക് വേ നിർമ്മാണം പൂർത്തീകരിച്ചത്.