/kalakaumudi/media/media_files/2025/09/11/venja-2025-09-11-12-47-36.jpg)
തിരുവനന്തപുരം ;എം സി റോഡിൽ വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനുള്ള മേൽപ്പാലത്തിന്റെ നിർമ്മാണം തുടങ്ങുന്നതിന്റെ ഭാഗമായി ഇന്നുമുതൽ ഗതാഗത നിയന്ത്രണം തുടങ്ങും .എം സി റോഡിലെ സുഗമമായ യാത്രയ്ക്കിടയിൽ ഇടറോഡുകളിലൂടെ കറങ്ങിയുള്ള സമാന്തരപാതകളിലേക്കു കടക്കുമ്പോൾ അനാവശ്യമായി തിരക്ക് കൂട്ടാതിരുന്നാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ വീണ്ടും എം സി റോഡിലേക്ക് എതാനാകും .15 ദിവസത്തേക്കാണ് താത്കാലിക ഗതാഗത നിയന്ത്രണം .തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യകതയും തിരക്കും പരിഗണിച്ചു ആവശ്യമെങ്കിൽ മാറ്റം വരുത്തും