/kalakaumudi/media/media_files/FwziqnTVt3QpKKf85HTw.jpg)
1
കൊച്ചി: ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ജോയിന്റ് രജിസ്ട്രാറുടെ ശമ്പളം നൽകണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം തള്ളിയതിനെ തുടർന്നുള്ള കോടതിയലക്ഷ്യ ഹർജിയിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറി സിബി തോമസിന്റെ ഹർജിയിലാണിത്. നേരത്തേ നോട്ടീസ് നൽകിയെങ്കിലും ഹാജരാകാൻ വിസമ്മതിച്ചതിനെ തുടർന്ന് അവസാന അവസരമായി പത്തിന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.