വഴുതക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് സർക്കാരിന്റെ ആദരം കലാകൗമുദി മാനേജിംഗ് ഡയറക്ടർ സുകുമാരൻ മണിക്ക് ഫ്രഞ്ച് കോൺസുൽ ജനറൽ ലിസ് താൽബോട്ട് ബാറേ സമ്മാനിക്കുന്നു
തിരുവനന്തപുരം : ഇന്തോ- ഫ്രഞ്ച് സഹകരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചുള്ള ഫ്രഞ്ച് സർക്കാരിന്റെ ആദരം കലാകൗമുദി മാനേജിംഗ് ഡയറക്ടർ സുകുമാരൻ മണിക്ക് പോണ്ടിച്ചേരിയുടെയും ചെന്നൈയുടെയും ചുമതലയുള്ള ഫ്രഞ്ച് കോൺസുൽ ജനറൽ ലിസ് ടാൽബോട്ട് ബാറേ തിരുനവനന്തപുരത്ത് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.
അലിയോൺസ് ഫ്രോൻസൈസ് ഡയറക്ടർ മാർഗറ്റ് മിച്ചാർഡ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് അലിയോൺസ് ഫ്രോൻസൈസും സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സംയുക്തമായി ഒരുക്കിയ ബ്രോ ഫ്രഞ്ച് പോപ്പ് മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടി അരങ്ങേറി.