/kalakaumudi/media/media_files/xUdLC8UtKrieALlURs5Z.jpg)
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രം. അഭിമുഖത്തിലെ വിവാദ ഭാ?ഗം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നാണ് വിശദീകരണം. സ്വര്‍ണകടത്ത്, ഹവാല പരാമര്‍ശങ്ങള്‍ മുന്‍ വാര്‍ത്തസമ്മേളനത്തിലേതാണെന്ന് പിആര്‍ ഏജന്‍സി പറഞ്ഞിരുന്നു. അത് മുഖ്യമന്ത്രിയുടേതായി പ്രസിദ്ധീകരിച്ചതില്‍ പത്രത്തിന് തെറ്റുപറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹിന്ദുവിന്റെ ഔദ്യോ?ഗിക വിശദീകരണത്തില്‍ പറയുന്നു.
സെപ്റ്റംബര്‍ 9 നാണ് മാധ്യമപ്രവര്‍ത്തക അഭിമുഖത്തിനായി കേരളാഹൗസിലെത്തിയത്. ഇവര്‍ക്കൊപ്പം പിആര്‍ ഏജന്‍സിയിലെ രണ്ട് പേര്‍കൂടിയുണ്ടായിരുന്നു. 30 മിനിറ്റ് അഭിമുഖം നീണ്ടു. സ്വര്‍ണകടത്ത്, ഹവാല ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദഭാ?ഗങ്ങള്‍ അഭിമുഖത്തില്‍ ഉള്‍കൊള്ളിച്ചത്. മാധ്യമധാര്‍മികതയ്ക്ക് നിരക്കാത്ത നിലപാടായതിനാല്‍ ഖേദിക്കുന്നുവെന്ന് ഹിന്ദു പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി സന്ദര്‍ശനത്തിനിടെയാണ് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. 'അഞ്ചുവര്‍ഷത്തിനിടെ മലപ്പുറത്തുനിന്ന് 150 കിലോ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്' മുഖ്യമന്ത്രിയുടെ അഭിമുഖമായി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ഇങ്ങനെയായിരുന്നു.
എന്നാല്‍ അഭിമുഖത്തില്‍ പറയുന്നതു പോലെയുള്ള നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സര്‍ക്കാരിനോ ഇല്ലെന്നും ഒരു ദേശമോ പ്രദേശമോ അഭിമുഖത്തില്‍ ദേശവിരുദ്ധമെന്ന രീതിയില്‍ പരാമര്‍ശച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണെന്നും ചൂണ്ടികാട്ടി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിന്റ എഡിറ്റര്‍ക്ക് കത്തിയച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
