ലഹരി ഉപയോഗത്തെ ചൊല്ലി തർ‍ക്കം; കോട്ടയത്ത് മകൻ അച്ഛനെ കുത്തിക്കൊന്നു

സംഭവത്തിൽ പ്രതിയായ രാജുവിൻറെ മകൻ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകൻ ലഹരിക്ക് അടിമപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.

author-image
Anagha Rajeev
New Update
murder crime

കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രാജുവിൻറെ മകൻ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകൻ ലഹരിക്ക് അടിമപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

അശോകൻറെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടയിൽ അശോകൻ കത്തികൊണ്ട് രാജുവിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റിനുശേഷം രാജുവിൻറെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

murder