മാവൂരില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി!

സംഭവത്തിനു പിന്നാലെ വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു

author-image
Rajesh T L
New Update
cooking  gas

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മാവൂര്‍: ചാത്തമംഗലം വെളളലശേരിയില്‍ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വന്‍ തീപിടിത്തം. മുണ്ടയ്ക്കല്‍ ഡെയ്‌സിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. അടുത്തുള്ള തെങ്ങിനും തീപിടിച്ചു.

സംഭവത്തിനു പിന്നാലെ വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഫ്രീഡ്ജ്, ടിവി, ഡൈനിംഗ് ടേബിള്‍, കട്ടിലുകള്‍, 9500 രൂപ എന്നിവയെല്ലാം കത്തിനശിച്ചു. മുക്കത്ത് നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. 

cooking gas kerala accident