കുട്ടികളെ പൂട്ടിയിട്ടു,ഏത്തമിടീച്ചു ; കോട്ടണ്‍ഹില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഇങ്ങനെയുളള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഇത്തരം പ്രാകൃത ശിക്ഷാ രീതികള്‍ അധ്യാപകര്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

author-image
Sneha SB
New Update
SIVANKUTTY

തിരുവനന്തപുരം :  തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികളെ ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നലകിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി.ദേശീയഗാനം ആലപിക്കുന്ന സമയത്ത് പുറത്തിറങ്ങിയ കുട്ടികളെയാണ് ഏത്തമീടിച്ചത്.ഇങ്ങനെയുളള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഇത്തരം പ്രാകൃത ശിക്ഷാ രീതികള്‍ അധ്യാപകര്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ നിര്‍ദേശപ്രകാരം വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡിഇഒക്ക് നിര്‍ദേശം നല്‍കിയിരുന്നു.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.സ്‌കൂളിലെ ദേശീയഗാന സമയത്താണ് വിദ്യാര്‍ഥികള്‍ ക്ലാസില്‍നിന്ന് പുറത്തിറങ്ങിയത്.ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ഇവരെ അധ്യാപിക ക്ലാസില്‍ തിരികെ കയറ്റുകയും , പത്ത് മിനിറ്റ് പൂട്ടിയിടുകയും ചെയ്തു.അപ്പോഴേക്കും സ്‌കൂള്‍ ബസ് പോയിരുന്നു.പ്രധാനാധ്യാപകന്‍ ഇടപെടുകയും കുട്ടികള്‍ക്ക് വീട്ടിലേക്ക് പോകാനുളള പണം നല്‍കുകയും ചെയ്തു.പിന്നാലെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.അധ്യാപിക സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.

v sivankutty notice