കൗൺസിലർ അനിൽ കുമാറിന്‍റെ ആത്മഹത്യ: ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

അനിൽകുമാർ പ്രസിഡന്‍റ് ആയിരുന്ന ഫാം ടൂർ സൊസൈറ്റിയിലെ നിക്ഷേപകരിൽ ചിലർക്ക് പണം തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തമ്പാനൂർ പൊലീസ് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് ബിജെപി ആരോപണം.

author-image
Devina
New Update
bjp

തിരുവനന്തപുരം കൗൺസിലർ അനിൽ കുമാറിന്‍റെ ആത്മഹത്യയിൽ പൊലീസ്, സിപിഎം ഗൂഡാലോചന ആരോപിച്ച് ബിജെപി ഇന്ന് തന്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.

അനിൽകുമാർ പ്രസിഡന്‍റ് ആയിരുന്ന ഫാം ടൂർ സൊസൈറ്റിയിലെ നിക്ഷേപകരിൽ ചിലർക്ക് പണം തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തമ്പാനൂർ പൊലീസ് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് ബിജെപി ആരോപണം.

 അഴിമതിക്കേസിൽ സിപിഎം കൗൺസിലറെ പിടികൂടിയതിന് പിന്നാലെ സാമ്പത്തിക ക്രമക്കേട് ബിജെപിയുടെ കൗൺസിലർമാർക്കെതിരെയും ഉയർത്താനുള്ള ശ്രമമായിരുന്നെന്നുമാണ് ബിജെപിയുടെ വാദം.