/kalakaumudi/media/media_files/2025/06/23/by-election-result-4-states-2025-06-23-10-02-02.png)
ഡല്‍ഹി : ഇന്ന് രാജ്യത്തെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍.നിലമ്പൂര്‍,പഞ്ചാബിലെ ലുധിയാന ,പശ്ചിമ ബംഗാളിലെ കാളിഗഞ്ജ്,ഗുജറാത്തിലെ കാഡി,വിസാദര്‍ എന്നിവടങ്ങളില്‍ നിന്നുളള വിധിയാണ് ഇന്നറിയുക.പഞ്ചാബിലെ വെസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും വിജയം അഭിമാന പ്രശ്‌നമാണ്.എഎപി എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.ബംഗാളിലെ കാളിഗഞ്ചില്‍ തൃണമൂല്‍ - ബിജെപി - കോണ്‍ഗ്രസ് ത്രികോണ മത്സരമാണ്.തൃണമൂല്‍ എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.വോട്ടെണ്ണല്‍ നടക്കുന്ന ഗുജറാത്തിലെ രണ്ട് സിറ്റിങ് സീറ്റില്‍ ഒന്ന് ബിജെപിയുടേതും മറ്റൊന്ന് ആം ആദ്മി പാര്‍ട്ടിയുടേതുമാണ്.