കിടപ്പുമുറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ 18.27 കിലോഗ്രാം കഞ്ചാവ്;ദമ്പതികൾ പിടിയിൽ

ലഹരി ഇടപാടിന് പുറമെ കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

author-image
Subi
New Update
uiik

തിരുവനന്തപുരം: 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികളെ അറസ്റ്റ് ചെയ്തു. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്.

 

പ്ലാസ്റ്റിക് ചാക്കി കെട്ടിയ നിലയിൽ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ വീട് വാടകയ്ക്ക് എടുത്തത് ഒരു മാസം മുൻപാണ് . കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇവിടം നിരീക്ഷിച്ചു വരികയായിരുന്നു.

 

പുതുവത്സരാഘോഷം പ്രമാണിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. ലഹരി ഇടപാടിന് പുറമെ കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

malayali couple ganja case Thiruvananthapuram