അതിരപ്പിള്ളി കാട്ടില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു; ഭര്‍ത്താവ് മരിച്ചു

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം നഗറില്‍ ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

author-image
Prana
New Update
robery

അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ ദമ്പതിമാര്‍ക്കു വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണു വെട്ടേറ്റത്. സത്യന്‍ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം നഗറില്‍ ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണന്‍കുഴി വടാപ്പാറയില്‍ വച്ചാണ് സംഭവം. ചന്ദ്രമണി, സത്യന്‍, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവര്‍ ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മൂര്‍ച്ചയുള്ള അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു.
ചന്ദ്രമണിയുടെ ഭാര്യ ലീലക്കും പരിക്കുണ്ട്. ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സത്യന്റെ മൃതദേഹം ഏറെ വൈകിയും വനത്തില്‍നിന്ന് പുറത്തെത്തിക്കാനായിരുന്നില്ല.

 

murder Arrest Husband And Wife hacked to death forest athirappilly