/kalakaumudi/media/media_files/2025/02/11/iYBeBVv9fschWrP8qfDY.jpg)
Rep.Img
ഒളിച്ചോട്ടങ്ങള്‍ പലപ്പോഴും സമൂഹമാധ്യങ്ങളില്‍ വാര്‍ത്തയാകാറുണ്ട്, ഒളിച്ചോടിയവര്‍ പറയുന്ന കഥകളും അതിനുണ്ടായ സാഹചര്യവും ജീവിതത്തില്‍ ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങളും എല്ലാം പലരും ലൈവായി ഫെയ്‌സ്ബുക്കില്‍ ഇടാറുമുണ്ട്. ഇപ്പോഴിതാ ചേച്ചിയുടെ ഭര്‍ത്താവുമായി ഒളിച്ചോടി ഓട്ടോയിലിരുന്ന് ലൈവിട്ടവരുടെ വിഡിയോ ആണ് സൈബറിടത്ത് വൈറലായത്.
2 മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും അതിനാലാണ് ഒളിച്ചോടുന്നതെന്നും യുവാവ് വിഡിയോയില്‍ പറയുന്നു. അന്വേഷിച്ച് വരരുതെന്നും ഞങ്ങള്‍ എവിടെയേലും പോയി ജീവിക്കുമെന്നും ആരും ശല്യപ്പെടുത്താന്‍ വരെരുതെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ഇരുവരുടെയും പ്രവര്‍ത്തി മോശമാണെന്നും ഇത് ചെയ്യരുതെന്നുമാണ് വിഡിയോയിക്ക് വരുന്ന കമന്റുകള്‍.
ഏട്ടനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും ഈ വീഡിയോ എടുക്കാന്‍ കാരണം ഏട്ടനില്ലാതെ എനിക്ക് പറ്റാത്തതുകൊണ്ടാണെന്നും ഞങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ലെന്നും വിഡിയോയില്‍ പറയുന്നുണ്ട്. വിഡിയോയിലുള്ള യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വീഡിയോക്ക് വളരെ മോശം കമന്റുകളാണ് ലഭിക്കുന്നത്. അനിയത്തിമാര്‍ക്കും കൂടി ജീവിതം കൊടുക്കാന്‍ കാണിക്കുന്ന അവന്റെ ആ മനസ്സുണ്ടല്ലോ അത് പൂവിട്ട് പൂജിക്കണം, ഒരേ കമ്പനിയുടെ പ്രോഡക്റ്റ് മാറി മാറി നോക്കുന്ന ജുവാവ്... ചേച്ചിയുടെ ജീവിതം കളഞ്ഞ് വേണായിരുന്നോ.. വേറെ ആരെ നിനക്ക് കിട്ടിയില്ലേ? ചേച്ചി രച്ചപ്പെട്ടു ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര...
ഇപ്പോള്‍ സംഭവത്തില്‍ മറ്റൊരു മാറ്റം കൂടി ഉണ്ടായിരിക്കുകയാണ്. ദിവസങ്ങള്‍ക്കിപ്പുറം കമിതാക്കള്‍ വേര്‍പിരിഞ്ഞെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'കാശൊക്കെ തീര്‍ന്നു, മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നതിന് മുമ്പ് തന്നെ അവന്‍ പോയി. ഗുരുവായൂരായിരുന്നു. ഇവിടുന്ന് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും. മുസ്ലീമായി മതപരിവര്‍ത്തനം ചെയ്യും'- എന്നൊക്കെ പെണ്‍കുട്ടി പറയുന്ന രീതിയിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.