കൊച്ചി: സർക്കാർ അംഗീകാരമില്ലാത്ത സംഘടനയുടെ പേരിൽ വടംവലി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സാമ്പത്തിക തട്ടിപ്പിനാണെന്ന് കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ (കെ.ടി.എ) സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. കേരള സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള സംസ്ഥാനത്തെ ഏക വടം വലി സംഘടനയാണ് കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ.വ്യാജ സംഘടനയ്ക്കും ഭാരവാഹികൾക്കുമെതിരെ സംഘടന എറണാകുളം അഡീഷണൽ മുൻസീഫ്
കോടതിയിൽ ഹർജി നൽകിയിരുന്നു.കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷന് മാത്രമേ ടഗ് ഓഫ് വാർ മത്സരങ്ങൾ സംഘടിപ്പിക്കാൻ അധികാരമുള്ളു എന്ന് കണ്ടെത്തിയ കോടതി ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യക്കൊ അവരുടെ കീഴ് കടഘങ്ങളോ ടഗ് ഓഫ് വാർ മത്സരങ്ങൾ കേരളത്തിൽ സംഘടിപ്പിക്കാൻ പാടില്ലന്ന് കോടതി ഉത്തരവിൽ പറഞ്ഞു. ദേശീയ സ്ഥാനം നഷ്ട്ടപ്പെട്ടവരോട് ചേർന്നാണ് തട്ടിപ്പ് നടത്താൻ പദ്ധതി ഇട്ടതെന്നും കോടതി കണ്ടെത്തി.
സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് സർക്കാർ അംഗീകൃത അസോസിയേഷനായ കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ട ചിലരാണ് വ്യാജ സംഘടനയ്ക്ക് പിന്നിലെന്ന് കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ്, ട്രഷറർ ജോൺസൺ ജോസഫ്, കേരള സ്പോർട്സ് കൗൺസിൽ അംഗം (കെ.ടി എ - നോമിനി ) എ ജി അനന്ത ക്യഷ്ണൻ, എറണാകുളം ജില്ല സെക്രട്ടറി മുഹമ്മദ് റഷീദ് എന്നിവർ പറഞ്ഞു.
അംഗീകാരമില്ലാത്ത സംഘടന കഴിഞ്ഞ വർഷം നടത്തിയ മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകൾ പോലും വിതരണം ചെയ്തിട്ടില്ല. സാമ്പത്തിക തട്ടിപ്പിനായി രൂപം കൊടുത്തിട്ടുള്ള കടലാസ് സംഘടനയാണ് മത്സരങ്ങൾ വ്യാജമായി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.വ്യാജ ലെറ്റർപാടിലാണ് circular എന്ന പേരിൽ തട്ടിപ്പുകാർ കളിക്കാരിൽ നിന്നും പണം സ്വീകരിക്കുന്നത്.മത്സരങ്ങൾ നിയമാനുസൃതം അല്ലാത്തതിനാലും സർട്ടിഫിക്കറ്റുകൾ അംഗീകൃതമല്ലാത്തതിനാലും മത്സരാർത്ഥികൾക്ക് ഗ്രേസ് മാർക്കുകൾക്കോ സ്കൂൾ കോളേജ് അഡ്മിഷനുകൾക്കോ മറ്റ് ജോലി സാധ്യതകൾക്കോ പ്രയോജനപ്പെടില്ല. മത്സരാർത്ഥികളിൽ നിന്നും ഭീമമായ രജിസ്ട്രേഷൻ ഫീസും മറ്റ് ഫീസുകളും ഈടാക്കിയാണ് സംഘടന മത്സരങ്ങൾ സംഘടിപ്പിച്ചു പോരുന്നത്. തട്ടിപ്പ് സംഘടനയ്ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.