/kalakaumudi/media/media_files/2025/11/14/pocso-2025-11-14-14-43-38.jpg)
കണ്ണൂർ: പാനൂർ പാലത്തായി പോക്‌സോ കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചു.
തലശേരി അതിവേഗ പോക്സോ കോടതിയുടേതാണ് കണ്ടെത്തൽ. ഇയാൾക്കെതിരേയുള്ള ബലാൽസംഗക്കുറ്റം തെളിഞ്ഞു.
കേസിൽ ശിക്ഷ നാളെ പ്രഖ്യാപിക്കും. കടവത്തൂർ സ്വദേശിയാണ് ഇയാൾ.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്.
പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയിൽ നിന്നും പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്.
കുട്ടിയുടെ ഉമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17 നാണ് കേസെടുത്തത്.
പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
