കോടതി ഉത്തരവ് ലംഘിച്ചു; വെള്ളാപ്പള്ളിക്ക് അറസ്റ്റ് വാറണ്ട്

എസ് എന്‍ ട്രസ്റ്റ് മാനേജര്‍ എന്ന നിലയ്ക്കാണ് വെള്ളാപ്പള്ളി നടേശനെതിരെ നടപടി.ഈ മാസം 19ന് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി മൂന്നില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്.

author-image
Prana
New Update
VELLAPPALLI NATESAN
Listen to this article
0.75x1x1.5x
00:00/ 00:00

കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് െ്രെടബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്‍ ആണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള നെടുങ്കണ്ടം ട്രെയിനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണിനെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് റദ്ദ് ചെയ്ത് പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാത്തത്തിനെ തുടര്‍ന്നാണ് നടപടി.

കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹരജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എസ് എന്‍ ട്രസ്റ്റ് മാനേജര്‍ എന്ന നിലയ്ക്കാണ് വെള്ളാപ്പള്ളി നടേശനെതിരെ നടപടി.ഈ മാസം 19ന് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി മൂന്നില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്. കൂടാതെ പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

vellappalli nadesan Arrest court