‘താൽക്കാലിക ആശ്വാസം; 5 ദിവസത്തേക്ക് അറസ്റ്റ് പാടില്ല’, മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

മരട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ഹോട്ടലിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുകേഷിനെതിരെ കേസെടുത്തത്. കേസ് സെപ്റ്റംബർ 3ന് കോടതി പരിഗണിക്കും.

author-image
Vishnupriya
New Update
mukesh
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ലൈംഗികാരോപണക്കേസിൽ മുകേഷിന് താൽക്കാലിക ആശ്വാസം. സെപ്റ്റംബർ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസ് സെപ്റ്റംബർ 3ന് കോടതി പരിഗണിക്കും.

കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്തതുൾപ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം. പൊലീസ് നടപടിയിലേക്ക് കടന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണു മുകേഷ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്.

മരട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ഹോട്ടലിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുകേഷിനെതിരെ കേസെടുത്തത്. തുടർന്നു മുകേഷ് എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

Mukesh MLA