/kalakaumudi/media/media_files/2025/12/20/kunjuuu-2025-12-20-11-21-12.jpg)
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ചലച്ചിത്ര സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേ ക്ഷയിൽ അഡീഷനൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
കേസിൽ വാദം പൂർത്തിയായി.
കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണു പരാതി നൽകിയതെന്നുമാണു പ്രതിഭാഗത്തിന്റെ വാദം.
പരാതി നൽകിയതിലെ കാലതാമസവും ചോദ്യം ചെയ്തു. സംഭവം നടന്ന് 21 ദിവസം കഴിഞ്ഞാണു പരാതി നൽകിയത്.
വിദ്യാസമ്പന്നയായ വ്യക്തി ഇത്തരമൊരു ഗൗരവമേറിയ വിഷയം പൊലീസിനെ അറിയിക്കുന്നതിനു പകരം നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നൽകിയതെന്നും പ്രതിഭാഗം വാദിച്ചു.
ഈ വാദങ്ങളെ എതിർത്ത പ്രോസിക്യൂഷൻ, സംവിധായകൻ ചെയ്ത് അതീവഗൗരവമു ള്ള കുറ്റമാണെന്നു ചൂണ്ടിക്കാട്ടി.
സംഭവത്തിനു ശേഷം പരാതിക്കാരിക്കു ചില ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമാണു നിയമനടപടിയുമാ യി മുന്നോട്ടു പോകാൻ തീരുമാ നിച്ചത്.
ഇത്തരം കാരണങ്ങളാലാണ് 21 ദിവസം വൈകിയത്. ഇതിൽ രാഷ്ട്രീയം കാണാൻ കഴിയില്ലെന്നുമാണ് പ്രോസക്യൂഷൻ വാദം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
