യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതിനെതിരെ സി പി ഐ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന സി പി എം നേതൃത്വത്തിന്റെ അവസരവാദ സമീപനവും ജനങ്ങള്‍ വിലയിരുത്തുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.

author-image
Sruthi
New Update
cpi

cpi against cpm

Listen to this article
0.75x 1x 1.5x
00:00 / 00:00

രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതിനെതിരെ പ്രതിഷേധവുമായി സി പി ഐ. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരിക്കുവാന്‍ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ സി പി ഐയുടെ മഹത്തായ പാരമ്പര്യവും, കേവലം ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന സി പി എം നേതൃത്വത്തിന്റെ അവസരവാദ സമീപനവും ജനങ്ങള്‍ വിലയിരുത്തുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.

കോണ്‍ഗ്രസ്സും സി പി എമ്മും യോജിച്ച് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയം പാസ്സായത് സി പി എം, കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വങ്ങളുടെ കാര്‍മ്മികത്വത്തിലാണെന്ന് ആഞ്ചലോസ് പ്രതികരിച്ചു. കേവലം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിനു പോലും പഞ്ചായത്ത് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്ന സി പി എം ജില്ലാ നേതൃത്വം രാമങ്കരിയില്‍ വിപ്പ് നല്‍കാതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗമായിട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സി പി എം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി പി എം തന്നെ പിന്തുണച്ചതാണ് സി പി ഐയെ പ്രകോപിപ്പിച്ചത്. വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് രാമങ്കരിയില്‍ 300 ഓളം പേര്‍ സി പി എം വിട്ട് സി പി ഐ യില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി വിട്ടവരുടെ പിന്തുണ രാജേന്ദ്രനുണ്ടെന്നതാണ് യു ഡി എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് കെട്ടടങ്ങിയ സി പി എം വിഭാഗീയതയും സി പി എം-സിപിഐ പോരും കുട്ടനാട്ടില്‍ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

CPI