/kalakaumudi/media/media_files/2025/09/01/k-rajan-2025-09-01-14-38-42.jpg)
തിരുവനന്തപുരം: വയനാട് തുരങ്കപാതയിലെ സി പി ഐ അതൃപ്തി സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി കെ രാജൻ. സിപിഐയിൽ ഭിന്നാഭിപ്രായമില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. സർക്കാർ കൂടിയാലോചനകൾക്ക് ശേഷം എടുത്ത തീരുമാനം. അങ്ങനെയൊരു അഭിപ്രായം ഉയർന്നുവന്നത് അറിഞ്ഞിട്ടില്ല. ജനയുഗം ഓണപ്പതിപ്പിലെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ലേഖനം സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ജനാധിപത്യപരമായി അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. സംവാദങ്ങളുടെ ഇടം അടക്കേണ്ടതില്ല. ഫാസിസത്തിനെതിരെയാണ് സിപിഐയുടെ നിലപാടെന്നും മന്ത്രി അറിയിച്ചു.രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായം ഓണപ്പതിപ്പിൽ വന്നെന്നു കരുതി സിപിഐയുടെ അഭിപ്രായമാവില്ല. ബിനോയ് വിശ്വത്തിന്റെ വിഭാഗീയത പരാമർശം മാധ്യമങ്ങളുടെ നിരാശ മനസ്സിലാകുന്നുവെന്നും മന്ത്രിയുടെ പ്രതികരണം. പാർട്ടി ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്. എവിടെയും വിഭാഗീയത ഇല്ല. വിഭാഗീയത വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞാൽ അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി.
വയനാട് മുസ്ലിംലീഗിന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സ്വന്തം കഴിവുകേടുകൾ മറച്ച് സർക്കാരിനെ വിമർശിക്കുന്നു. പിരിച്ച പണംകൊണ്ട് ഒരു മിട്ടായി പോലും വാങ്ങി കൊടുക്കാൻ ലീഗ് തയ്യാറായിട്ടില്ല. നവീൻ ബാബു വിഷയത്തിൽ റവന്യൂ വകുപ്പിന്റെ നിലപാട് നേരത്തെ പറഞ്ഞതാണ്. അതിൽ മാറ്റമില്ല. കോടതി പറഞ്ഞാൽ അതിന് ചോദ്യംചെയ്യാൻ കഴിയില്ലെന്നും മന്ത്രിയുടെ പ്രതികരണം.