'ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹം'; എം കെ വർഗീസ്  തൃശ്ശൂർ മേയർ സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി

ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമാണെന്ന് വിമർശിച്ച സിപിഐ ജില്ലാ സെക്രട്ടറി മുൻധാരണ പ്രകാരം മേയർ സ്ഥാനം രാജി വെച്ച് മുന്നണിയിൽ തുടരാൻ എം കെ വർഗീസ് തയാറാകണമെന്നും ആവശ്യപ്പെട്ടു. 

author-image
Greeshma Rakesh
New Update
thrissur news

thrissur mayor m k varghese and bjp mp suresh gopi

Listen to this article
0.75x1x1.5x
00:00/ 00:00

തൃശ്ശൂർ: ആവർത്തിച്ചുള്ള സുരേഷ് ഗോപിയുടെ പ്രകീർത്തനത്തിന് പിന്നാലെ  എം കെ വർഗീസ് തൃശ്ശൂർ മേയർ സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്.ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമാണെന്ന് വിമർശിച്ച സിപിഐ ജില്ലാ സെക്രട്ടറി മുൻധാരണ പ്രകാരം മേയർ സ്ഥാനം രാജി വെച്ച് മുന്നണിയിൽ തുടരാൻ എം കെ വർഗീസ് തയാറാകണമെന്നും ആവശ്യപ്പെട്ടു. 

എം കെ വർഗീസിൻറെ ഒറ്റയാളുടെ പിൻബലത്തിൽ എൽഡിഎഫ് ഭരണം കയ്യാളുന്ന തൃശ്ശൂരിൽ മേയർക്ക് ബിജെപിയുമായി അടുപ്പം കൂടുതലാണെന്ന് സിപിഐക്ക് പരാതി നേരത്തെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സുരേഷ് ഗോപി നേരിട്ടെത്തി മേയറെ കണ്ട് വോട്ട് ചോദിച്ചതും അന്ന് മേയർ നടത്തിയ പ്രശംസയും ചില്ലറയൊന്നുമല്ല ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത്. 

കനത്ത തോൽവിക്ക് പിന്നാലെ മേയർക്കെതിരെ നിശിത വിമർശനം സിപിഐ കമ്മിറ്റികളിൽ ഉയരുകയും ചെയ്തു. സിപിഎം ഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച കാര്യങ്ങൾ മുന്നോട്ട് പോകുന്നതിനിടെയാണ് വീണ്ടും സുരേഷ് ഗോപിയും മേയറും പരസ്യ പ്രകീർത്തനവുമായി രംഗത്തെത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മേയർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് അഭ്യൂഹവും തൃശ്ശൂരിൽ ശക്തമാണ്.

CPI Suresh Gopi MK Varghese Thrissur Mayor