/kalakaumudi/media/media_files/2025/10/27/raja-2025-10-27-19-28-15.jpg)
ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയത്തോട് (എന്‍ഇപി) യോജിക്കാനാവില്ലെന്നും നയം വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. എന്‍ഇപിയെന്നത് ബിജെപി സര്‍ക്കാരിന്റെ വളരെ പിന്തിരിപ്പനും അപകടം നിറഞ്ഞതുമായ നയമാണ്.
വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനും കേന്ദ്രീയവത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമാണ് അത് പ്രോത്സാഹിപ്പിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയവിദ്യാഭ്യാസ നയവുമായും (എന്‍ഇപി) പിഎംശ്രീ ധാരണാപത്രം ഒപ്പിട്ടതുമായും ബന്ധപ്പെട്ട വിഷയങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായതെന്ന് അദ്ദേഹം പറഞ്ഞു. നയത്തോട് യോജിക്കാനാവില്ലെന്നതാണ് സിപിഐയുടെ നിലപാട്.
വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനും വര്‍ഗീയവത്കരിക്കാനും കേന്ദ്രീയവത്കരിക്കാനുമാണ് അത് പ്രോത്സാഹിപ്പിക്കുന്നതെന്നതിനാല്‍ തുടക്കംമുതലേ സിപിഐ അതിനെ എതിര്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള സമ്മര്‍ദത്തിനും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാണ്. പിഎംശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്. ധാരണാപത്രം ഒപ്പിട്ടത് മരവിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസമെന്നത് കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണ്. എന്‍ഇപിയിലൂടെ കേന്ദ്രം അത് കേന്ദ്രീയവത്കരിക്കാനുള്ള നീക്കം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
