/kalakaumudi/media/media_files/2025/01/23/nbBzNznIG6mh6S709Hmb.jpg)
Pinarayi Vijayan
കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന മന്ത്രിമാര്‍ക്കും വിമര്‍ശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായി, സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയം, വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായെന്നും കുറ്റപ്പെടുത്തലുണ്ട്.
സിപിഐ ഭരിക്കുന്ന വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ശ്വാസം മുട്ടിക്കുന്നതായും വിമര്‍ശനമുയര്‍ന്നു. സിപിഐ സംസ്ഥാന നേതൃത്വം ദുര്‍ബലമാകുന്നുവെന്നും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രിയും സിപിഎമ്മും സിപിഐ സംസ്ഥാന നേതൃത്വത്തിന് ഒരു പരിഗണനയും നല്‍കുന്നില്ല. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ സിപിഐ പിന്നോട്ട് പോകുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇത് തിരുത്തി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.