/kalakaumudi/media/media_files/2025/12/22/raveendran-2025-12-22-15-01-54.jpg)
മൂന്നാംവയസിൽ അമ്മയ്‌ക്കൊപ്പം പോയി ഒരു സ്വികരണയോഗത്തിൽ എകെജിക്കു മാലയിട്ടതാണ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ ഓർമ്മയിലെ ആദ്യരാഷ്ട്രീയ പ്രവർത്തനം.
12-ാം വയസ്സിൽ ബാലസംഘത്തിൽ അംഗമായി. കാലത്തിനൊപ്പം പന്ന്യന്റെ പോരാട്ടവഴികളും വളർന്നു.
പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ മോചനത്തിനായുള്ള സമരങ്ങളും പൊലീസ് നടപടികളും ജയിൽവാസവുമെല്ലാം നിറഞ്ഞ പന്ന്യന്റെ രാഷ്ട്രീയജീവിതത്തിന് ഇന്ന് 80 വയസ്സ് തികയുകയാണ് .
ആർഭാടങ്ങൾ അകറ്റിനിർത്തിയ പന്ന്യനെന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനെ പദവികൾ മോഹിപ്പിച്ചിട്ടില്ല.
തേടിയെത്തിയ പദവികൾ സ്വീകരിച്ചപ്പോഴാകട്ടെ ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായി ജീവിച്ചു.
1964 ജനുവരിയിൽ സിപിഐയിൽ അംഗമായി മൂന്നു മാസത്തിനുശേഷംപാർട്ടി പിളർന്നു.
ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി പദവിയാണ് സിപിഐയിൽ ആദ്യം വഹിച്ചത്.
1979 ൽ എഐവൈഎഫ് തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യമുയർത്തിയപ്പോൾ പന്ന്യനായിരുന്നു സംസ്ഥാന പ്രസിഡന്റ്. കണ്ണൂരിലെ നേതാവും ഫുട്‌ബോൾ കമന്റേറ്ററുമായിരുന്ന അദ്ദേഹം സംസ്ഥാതലത്തിൽ ശ്രദ്ധേയനായതുംഅപ്പോഴാണ്.
പി.കെ.വാസുദേവൻ നായരും വെളിയം ഭാർഗവനും സിപിഐ സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസി.സെക്രട്ടറിയായിരുന്നു പന്ന്യൻ. 2012-15 കാലയളവിൽ സംസ്ഥാന സെക്രട്ടറി.
കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കേണ്ട ഘട്ടം വന്നപ്പോള പന്ന്യൻ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനായിരുന്നു.
കേരളത്തിൽ നിന്ന് ആ പദവി വഹിച്ച ഏക നേതാവ്. നവയുഗം ദ്വൈവാരികയുടെ ചീഫ് എഡിറ്ററാണിപ്പോൾ സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവും കമ്മ്യൂണിസ്റ്റ് പാർട്ടികളിലും ആഢംബര ഭ്രമം വർധിക്കുന്നു വെന്ന് ആക്ഷേപമുയരുന്ന കാലത്തും പന്ന്യൻ വേറിട്ടു നിൽക്കുന്നു.
തന്നെ താനാക്കിയ അനുഭവങ്ങൾക്ക് ഒരുദാഹരണം അദ്ദേഹം ഓർക്കുന്നതിങ്ങനെ: പികെവി സംസ്ഥാന സെക്രട്ടറിയായിരിക്കെ പാർട്ടി ഓഫീസിലെ പഴയ കാർ മാറ്റി മറ്റൊന്നു വാങ്ങി.
12,500 രൂപ കൂടി കൊടുത്താൽ എസിയാക്കാമെന്ന വാക്കുകേട്ട് അതും ഫിറ്റ് ചെയ്ത് ഓഫീസിലെത്തിയപ്പോൾ പി.കെ.വി പൊട്ടിത്തെറിച്ചു. പണം കാലുതേഞ്ഞ പ്രവർത്തകരുടേതാണെന്നും അതു നേതാക്കൾക്ക് ആഢംബരത്തോടെ ജീവിക്കാനല്ലെന്നും ബോധ്യപ്പെടുത്തി.
2005 ലെ ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നു ലോക്‌സഭയിലെത്തി. പിഡിടി ആചാരിയാണ് അന്നു ലോക്‌സഭാ സെക്രട്ടറി ശമ്പളത്തിൽ നിന്നു പിടിക്കുന്ന തരത്തിൽ കാർ വാങ്ങാമെന്ന് ആചാരി പറഞ്ഞു. പന്ന്യൻ ഒട്ടും സംശയിക്കാതെ പറഞ്ഞു. വേണ്ട.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
