/kalakaumudi/media/media_files/2025/09/22/k-rajan-2025-09-22-11-08-44.jpg)
ദില്ലി: എഐ, ഓട്ടോമേഷൻ ഉൾപ്പടെയുള്ളവയെ കരുതിയിരിക്കണമെന്ന് സിപിഐ സംഘടനാ റിപ്പോർട്ട്.
എഐ ഉൾപ്പടെയുള്ള വെല്ലുവിളികൾ പാർട്ടി മനസ്സിലാക്കണമെന്ന് സിപിഐ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുമായി നിരന്തരം സമ്പർക്കം ഉണ്ടാക്കണമെന്നും ഇല്ലെങ്കിൽ ബ്യൂറോക്രാറ്റിക് പ്രവണത പാർട്ടിയിൽ വളരുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പാർട്ടി പ്രവര്‍ത്തകര്‍ വ്യക്തിഗത ചിലവുകൾ കൂടുതൽ ചെയ്യുമ്പോഴും പാർട്ടിക്ക് സംഭാവന നൽകാൻ തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
അതേസമയം, സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യത്തിന് പാര്‍ട്ടി കോണ്‍ഗ്രസിൽ പിന്തുണ ഏറുകയാണ്.
വിഷയം രമ്യമായി പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പൊതു ചർച്ചയുടെ അടിസ്ഥാനത്തിൽ നേതാക്കൾ കൂടിയാലോചന നടത്തും.നാളെയോ മറ്റന്നാളോ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു തര്‍ക്കവും ഉണ്ടാകില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
പ്രായ പരിധി നിബന്ധന നടപ്പാക്കണമെന്നത് നേരത്തെ പാർട്ടി കോൺഗ്രസ് തന്നെ എടുത്ത തീരുമാനമാണ്.
അതിൽ നിലവിൽ മാറ്റമില്ല. ഇളവ് നൽകണമോയെന്നതടക്കം പാർട്ടി കോൺഗ്രസ് തന്നെ തീരുമാനിക്കണം.
നിലവിൽ പ്രായപരിധി നടപ്പാക്കണം എന്നത് തന്നെയാണ് തീരുമാനം. പാർട്ടി കോൺഗ്രസ് സ്വയം വാഴ്ത്തു പാട്ടായി മാറില്ല.
ആശയത്തിൽ ഉറച്ചു നിന്നുകൊണ്ട് പുതിയ സാങ്കേതിക വിദ്യകളെ അടക്കം സ്വീകരിച്ചുകൊണ്ട് പാർട്ടി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
