കടമുറിയെ ചൊല്ലി തര്‍ക്കം: സിപിഎം പ്രവര്‍ത്തകര്‍ യുവതിയെയും ബന്ധുക്കളെയും മര്‍ദ്ദിച്ചെന്ന് പരാതി; കേസെടുത്തു

വാടക കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ കാണാനില്ലെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം

author-image
Sukumaran Mani
New Update
Pathanamthitta

Lady hurt in Pathanamthitta

Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട: കടമുറി ഒഴിഞ്ഞു കൊടുക്കാത്തതിനെ തുടര്‍ന്നുളള തര്‍ക്കത്തിനിടെ യുവതിയേയും ബന്ധുക്കളെയും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. പത്തനംതിട്ട തെങ്ങമത്താണ് സംഭവം. മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് യുവതി അടക്കം മൂന്നുപേര്‍ ചികിത്സ തേടി. സംഭവത്തിൽ സിപിഎം തെങ്ങമം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ അടൂർ പോലീസ് കേസ് എടുത്തു. പാർട്ടി നിയന്ത്രണത്തിലുള്ള തെങ്ങമം അഗ്രിക്കള്‍ച്ചറല്‍ ഫാര്‍മേഴ്സ് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന മുറിയെ ചൊല്ലിയാണ് തര്‍ക്കം. വാടക നൽകാതെ നേതാക്കൾ ഏറെ നാളായി കടമുറി കയ്യടക്കി വെയ്ക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ ആരെയും മർദിച്ചിട്ടില്ലെന്നും കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ കാണാനില്ലെന്നു ഡിവൈ എഫ് ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. 

cpim pathanamthitta police