സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പൊലീസിന് വിമര്‍ശനം

ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നു മന്ത്രിയായി മാറിയെന്നും കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുത്തത് കാര്യമായി പ്രയോജനം ചെയ്തില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

author-image
Biju
New Update
hjjdf

Rep.Img

ഇടുക്കി:സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും കേരള കോണ്‍ഗ്രസ് എമ്മിനും ആഭ്യന്തര വകുപ്പിനും വിമര്‍ശനം. പാര്‍ട്ടിക്കാര്‍ പൊലീസ് സ്റ്റേഷനുകളില്‍ ചെന്നാല്‍  തല്ല് കിട്ടുന്ന അവസ്ഥയാണെന്നും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായി. 

ജില്ലയില്‍ മന്ത്രി ഉണ്ടായിട്ടും കാര്യമായ വികസനം നടക്കുന്നില്ലെന്നായിരുന്നു റോഷി അഗസ്റ്റിനെ ഉന്നമിട്ടുള്ള വിമര്‍ശനം.

ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നു മന്ത്രിയായി മാറിയെന്നും കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുത്തത് കാര്യമായി പ്രയോജനം ചെയ്തില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കേരള കോണ്‍ഗ്രസ് എം സഹകരണ മനോഭാവം കാണിക്കുന്നില്ല. 

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നും വിമര്‍ശനം ഉണ്ടായി. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചല്‍ പോലും എടുക്കുന്നില്ലെന്നും പാര്‍ട്ടിക്കാര്‍ സ്റ്റേഷനില്‍ ചെന്നാല്‍ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും പൊലീസിനെ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.

 

Idukki cpimkerala