അന്വേഷണത്തിന് സബ് കളക്ടര്‍മാരെ ചുമതലപ്പെടുത്തി

ക്വാറി മാഫിയയുമായുള്ള ബന്ധം ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ സി വി വര്‍ഗീസിനെതിരെ ഉയര്‍ന്നിരുന്നു. പരാതി ഡിസംബര്‍ 11നാണ് കളക്ടര്‍ക്ക് പരാതി കിട്ടിയിട്ടുള്ളത്. പരാതിക്കാരന്‍ പേര് വെളിപ്പെടുത്താതെയാണ് പരാതി നല്‍കിയിട്ടുള്ളത്.

author-image
Biju
New Update
ztuu

ഇടുക്കി: അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതില്‍  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ നിര്‍ദ്ദേശം. എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം. അന്വേഷണത്തിന് സബ് കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ മാസം ഉയര്‍ന്ന ആരോപണമാണ് ഇത്. ക്വാറി മാഫിയയുമായുള്ള ബന്ധം ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ സി വി വര്‍ഗീസിനെതിരെ ഉയര്‍ന്നിരുന്നു. പരാതി ഡിസംബര്‍ 11നാണ് കളക്ടര്‍ക്ക് പരാതി കിട്ടിയിട്ടുള്ളത്. പരാതിക്കാരന്‍ പേര് വെളിപ്പെടുത്താതെയാണ് പരാതി നല്‍കിയിട്ടുള്ളത്. ജീവനില്‍ കൊതിയുള്ള ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന് മാത്രമാണ് കത്തില്‍ എഴുതിയിട്ടുള്ളത്.

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉള്‍പ്പെടെ ഈ പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. തങ്കമണി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പല ഭാങ്ങളിലും അനധകൃത പാറ പൊട്ടിക്കല്‍ നടക്കുന്നുണ്ട്. ഇതിന് പൊലീസും രാഷ്ട്രീയക്കാരും ഒത്താശ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. 

 

Idukki cpim cpimkerala cpim secretariat