/kalakaumudi/media/media_files/2025/07/01/rageshdsv-2025-07-01-21-09-39.jpg)
കണ്ണൂര്‍: ഡിജിപി നിയമനം സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ അധികാരം ഉപയോഗിച്ച് ചെയ്യാന്‍ കഴിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ചട്ടപ്രകാരം ആണ് നിയമനം. വിവിധ ഘടകങ്ങള്‍ പരിശോധിച്ച ശേഷം ആകും സര്‍ക്കാര്‍ തീരുമാനം. നാടിനെ കുറിച്ച് അറിയാതെ ആണ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പില്‍ എത്തിയത്. പുതുതായി എഎസ്പി ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും കൂത്തുപറമ്പ് വെടിവയ്പ്പ് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ കെ കെ രാഗേഷ് വിശദീരിച്ചു .
ആക്ഷേപങ്ങള്‍ക്ക് അല്ല കണ്ടെത്തലുകള്‍ക്ക് ആണ് പ്രസക്തി പി ജയരാജന്‍ മറ്റൊരു നിലപാട് എടുത്തിട്ടില്ല, വാക്കുകള്‍ മാധ്യമങ്ങള്‍ വക്രീകരിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പ് ഗൂഡാലോചനയില്‍ റവാഡക്ക് പങ്കില്ല കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അങ്ങനെ ആണ് പറയുന്നത് വിവാദം ഉണ്ടാകേണ്ട കാര്യമല്ല. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിഎസ്, നായനാര്‍ എന്നിവരുടെ കാലത്ത് റവാഡ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.