കാസര്‍കോട് ജില്ലാസമ്മേളനത്തില്‍ പിണറായിക്കും ഗോവിന്ദനും വിമര്‍ശനം

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന രീതികളും പെരുമാറ്റവും ചില പരാമര്‍ശങ്ങളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ ഇടയാക്കിയെന്നും ചിരിച്ചുകൊണ്ടിരുന്ന എം.വി ഗോവിന്ദന്‍, സെക്രട്ടറിയായ ശേഷം ചിരി മാഞ്ഞു പോയെന്നും പ്രതിനിധികള്‍ പറഞ്ഞു.

author-image
Biju
New Update
hg

Rep.Img

കാസര്‍കോഡ്: സിപിഎം കാസര്‍കോഡ് ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. 

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന രീതികളും പെരുമാറ്റവും ചില പരാമര്‍ശങ്ങളും  ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ ഇടയാക്കിയെന്നും  ചിരിച്ചുകൊണ്ടിരുന്ന എം.വി ഗോവിന്ദന്‍, സെക്രട്ടറിയായ ശേഷം ചിരി മാഞ്ഞു പോയെന്നും പ്രതിനിധികള്‍ പറഞ്ഞു.തദ്ദേശസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ചില നികുതി വര്‍ദ്ധനവുകള്‍ ജനങ്ങള്‍ക്ക് ഭാരമായി. ഇതിന് ഉത്തരവാദി തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷാണെന്നും വിമര്‍ശനമുയര്‍ന്നു. ഇപി ജയരാജന്റെ പ്രസംഗം പലപ്പോഴും പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്നു എന്നും ആരോപണമുയര്‍ന്നു.

അതിനിടെ അഭ്യന്തര വകുപ്പിനെതിരെ ജില്ലാ സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ച വിമര്‍ശങ്ങള്‍ സംസ്ഥാന സെക്രട്ടറി  തള്ളി. കോവിഡ് കാലത്ത് ഉള്‍പ്പെടെ പോലീസ് നടത്തിയത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും ഒറ്റപ്പെട്ട  പാളിച്ചകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മലയോര മേഖലയിലെ ഭൂ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ  പഠിക്കാന്‍  എം സ്വരാജിനെ ചുമതലപ്പെടുത്തിയെന്നും ഇ പി ജയരാജന്‍ പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിച്ചതിന്റെ പേരിലാണ് നടപടി വന്നതെന്നും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. പി.പി ദിവ്യക്കെതിരെ ഉചിതമായ സമയത്ത് നടപടി എടുതെന്നും സെക്രട്ടറി അറിയിച്ചു.

cpimkerala cpim secretariat cpim