താഴെത്തട്ടില്‍ പാര്‍ട്ടി നിശ്ചലമെന്ന് സിപിഎം വിലയിരുത്തല്‍

നവകേരള സര്‍വേയിലും മെല്ലേപ്പോക്കുണ്ടായി. ഇതുവരെ പൂര്‍ത്തിയായത് ഉദ്ദേശിച്ചതില്‍ പകുതി മാത്രമാണെന്നും ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പാര്‍ട്ടി വിലയിരുത്തി. പ്രാദേശിക സിപിഎം ജനങ്ങളില്‍ നിന്ന് അകന്നതായും വിമര്‍ശനമുയര്‍ന്നു

author-image
Biju
New Update
cpim

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആത്മപരിശോധന, സ്വയം വിമര്‍ശനം പാതയിലാണ് സിപിഎം. തദ്ദേശത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ഗൃഹസന്ദര്‍ശനം തീരുമാനിച്ചത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം തേടാനുമാണ് നവകേരള സര്‍വേ തീരുമാനിച്ചത്. ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28വരെയായിരുന്നു സര്‍വേ. എന്നാല്‍ 85000 വളണ്ടിയര്‍മാര്‍ പങ്കെടുത്ത സര്‍വേ ഫെബ്രുവരി ആദ്യ ആഴ്ച കഴിയുമ്പോള്‍ സര്‍വേ പകുതി വരെ മാത്രമാണ് പിന്നിട്ടത്. സര്‍വേയിലാണ് ഇക്കാര്യം താഴെത്തട്ടില്‍ പാര്‍ട്ടി സജീവമല്ലെന്ന് കണ്ടെത്തിയത്. സര്‍വേയുമായി സഹകരിക്കാന്‍ പോലും തയാറല്ല. 

നവകേരള സര്‍വേയിലും മെല്ലേപ്പോക്കുണ്ടായി. ഇതുവരെ പൂര്‍ത്തിയായത് ഉദ്ദേശിച്ചതില്‍ പകുതി മാത്രമാണെന്നും ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പാര്‍ട്ടി വിലയിരുത്തി. പ്രാദേശിക സിപിഎം ജനങ്ങളില്‍ നിന്ന് അകന്നതായും വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നത് ഉദ്യോസ്ഥര്‍ മാത്രമായി. ഗൃഹസമ്പര്‍ക്ക പരിപാടി പാളിയെന്നും സിപിഎം വിലയിരുത്തി.

താഴെത്തട്ടിലെ നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലെന്നും വിലയിരുത്തുന്നു. സംഘടനാ സംവിധാനത്തിലും പോരായ്മയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക ഘടകങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണെമന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കാനും ആലോചിക്കുന്നു. 10 വര്‍ഷത്തെ ഭരണം കൊണ്ട് അലംഭാവവും അമിത ആത്മവിശ്വാസവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട് എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി എത്തിയത്.

cpimkerala