/kalakaumudi/media/media_files/2025/02/27/Nbz8hgMHlOEscudOSDIf.jpg)
നിലമ്പൂര്‍ : ചുങ്കത്തറയിലെ അവിശ്വാസവുമായി ബന്ധപ്പെട്ടു കൂറുമാറിയ എല്‍ഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബയുടെ ഭര്‍ത്താവ് സുധീറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി ടി.രവീന്ദ്രന്‍. ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. അവിശ്വാസം ചര്‍ച്ച ചെയ്യുന്നതിനു മുന്‍പാണു സുധീറിനെ ഭീഷണിപ്പെടുത്തിയത്.
''പാര്‍ട്ടിയെ കുത്തിയാണു പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഭാവിയില്‍ വലിയ ഗുരുതരമായ ഭവിഷ്യത്ത് നിനക്കും കുടുംബത്തിനും ഉണ്ടാകും. കരുതിയിരുന്നോ, ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല'' എന്നാണു ഫോണിലൂടെ പറയുന്നത്. ഇതിനുശേഷം നടന്ന പൊതുയോഗത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പി.വി.അന്‍വര്‍ വെല്ലുവിളി പ്രസംഗം നടത്തിയിരുന്നു.
ഏരിയ സെക്രട്ടറി ഫോണില്‍ ഭീഷണിപ്പെടുത്തിയ കാര്യം അന്‍വര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കു മദ്യവും ലഹരിമരുന്നും കൊടുത്ത് ആക്രമിക്കാന്‍ പറഞ്ഞുവിടുന്ന നേതാക്കളെ അവരുടെ വീട്ടുകളില്‍ കയറി തല അടിച്ചു പൊട്ടിക്കും എന്നാണ് അന്‍വര്‍ ഭീഷണി മുഴക്കിയത്.