കൂറുമാറി വോട്ട് ചെയ്യാന്‍ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ; വിജിലന്‍സ് അന്വേഷിക്കും

കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫര്‍ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയില്‍ നിന്നാണ് ജാഫര്‍ വിജയിച്ചത്.

author-image
Biju
New Update
hjjdf

Rep.Img

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ. 50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. 

കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫര്‍ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയില്‍ നിന്നാണ് ജാഫര്‍ വിജയിച്ചത്. 'ലൈഫ് സെറ്റിലാക്കാന്‍ ഓപ്ഷന്‍ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫര്‍ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷന്‍ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം.

നിങ്ങടെ കൂടെ നിന്നാല്‍ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയില്‍ കയറി ഇരുന്നാല്‍ മതി'' എന്ന് ജാഫര്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.തെരഞ്ഞെടുപ്പിന്റെ തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ അനില്‍ അക്കര ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. 

യുഡിഎഫിനും എല്‍ഡിഎഫിനും 7 അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന ലീഗ് സ്വതന്ത്രന്‍ ജാഫര്‍ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എല്‍ഡിഎഫ് പിടിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജാഫര്‍ വിട്ടു തന്നതോടെ അതും എല്‍ഡിഎഫിന് കിട്ടി. പിന്നീട് ജാഫര്‍ രാജിവെക്കുകയായിരുന്നു.