/kalakaumudi/media/media_files/2025/03/25/qzjxEeQQi2MS1HSYYKkl.jpeg)
കൊച്ചി : സി.പി.എം പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി ലോക്കലിലെ 21 ബ്രാഞ്ചിലും മാർച്ച് 25 മുതൽ 31 വരെ പൊതു ഇട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ലോക്കൽ തല ഉദ്ഘാടനം കുത്താപ്പാടി ജംഗ്ഷനിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് കൊണ്ട് വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ്
അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. എസ്.സതീഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മറ്റി അംഗങ്ങളായ അജി ഫ്രാൻസിസ്,കെ എ.മസൂദ് എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.എ.റിയാസ്,കെ.ഡി.വിൻസെന്റ്,വി.എ. ഫ്രാൻസിസ്,പി.ആർ.പ്രദീപ്, സലിം.സി.വാസു, എം.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.