സിപിഐഎം സെക്രട്ടേറിയറ്റ് യോ​ഗം;തെരഞ്ഞെടുപ്പിൽ 12 സീറ്റ് നേടുമെന്ന് വിലയിരുത്തൽ,ചർച്ചയായി ഇപി-ജാവദേക്കർ കൂടിക്കാഴ്ച

തുസംബന്ധിച്ച പാർട്ടി നിലപാട് വൈകീട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും.മൂന്നരയ്ക്കാണ് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനം നടക്കുക.

author-image
Greeshma Rakesh
New Update
thiruvananthapuram bews

cpim secretariat meet

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച ചർച്ചയായി.വിവാദത്തിൽ ഇപി തന്റെ നിലാപാട് പാർട്ടി യോഗത്തിൽ വിശദീകരിച്ചു.ഇതുസംബന്ധിച്ച പാർട്ടി നിലപാട് വൈകീട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും.മൂന്നരയ്ക്കാണ് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനം നടക്കുക.

അതെസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റ് വരെ ജയിക്കുമെന്നാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ മറികടക്കാനായെന്നും യോഗം വിലയിരുത്തി.മാത്രമല്ല  എൽ.ഡി.എഫ്-യു.ഡി.എഫ് കനത്ത പോരാട്ടം നടന്ന വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗം പങ്കുവച്ചു.ബിജെപി വോട്ട് കോൺഗ്രസ് പർച്ചേസ് ചെയ്തെന്നാണ് ആശങ്ക.പ്രതികൂല സാഹചര്യം മറികടന്നും എൽഡിഎഫ് സ്ഥാനർത്ഥി കെ കെ ശൈലജ വടകരയിൽ വിജയിക്കുമെന്നാണ് യോ​ഗത്തിന്റെ വിലയിരുത്തൽ.

പ്രധാനമായും തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് സിപിഐഎം  സെക്രട്ടറിയേറ്റ് യോഗം ചേർന്നത്.ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ഇപി ജയരാജനും തമ്മിലെ കൂടിക്കാഴ്ച പാർട്ടിക്ക് തലവേദനയായിരിക്കുകയാണ്. ഇപിക്കെതിരെ സിപിഐ അതൃപ്തി പരസ്യമാക്കിയ പശ്ചാത്തലത്തിൽ കൂടി യോഗത്തിന്റെ തീരുമാനം ഇപിക്ക് നിർണ്ണായകമാണ്.

 

cpim secretariat e p jayarajan prakash javadekar cpim