/kalakaumudi/media/media_files/2026/02/18/cpm-2026-02-18-15-11-43.jpg)
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. സെക്രട്ടറിയേറ്റില്‍ ധാരണയായ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടും. കെ കെ ശൈലജയുടെയും പി കെ ശ്യാമളയുടെയും അടക്കം സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പുകള്‍ ഉയരാനുള്ള സാധ്യത നേതൃത്വം മുന്നില്‍ക്കണ്ടിട്ടുണ്ട്. ജി സുധാകരന്റെ നിലപാടുകളും ചര്‍ച്ചയാകും. പാലക്കാട് സിപിഎം വിതരുടെ കണ്‍വെന്‍ഷനും ഇന്ന് നടക്കും.
പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഎം വിടാന്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ ഒരുങ്ങി നില്‍ക്കെയാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കും മറ്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ടയെങ്കിലും ജി സുധാകരന്‍ ഉയര്‍ത്തുന്ന വിയോജിപ്പുകള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. കണ്ണൂരും പാലക്കാടും ആലപ്പുഴയും ഉള്‍പ്പെടെ പല ജില്ലകളിലും ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തിരുത്തല്‍ വരുത്തിയിരുന്നു. പേരാവൂരില്‍ കെ കെ ശൈലജയുടെയും തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെയും ഉള്‍പ്പെടെ തീരുമാനങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ വിയോജിപ്പുകള്‍ ഉയരാനുള്ള സാധ്യത സംസ്ഥാന നേതൃത്വം കാണുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സമിതിയില്‍ പങ്കെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
