ലക്ഷ്യം മൂന്നാം സര്‍ക്കാര്‍ : എംവി ഗോവിന്ദന്‍; കേന്ദ്രത്തിന് വിമര്‍ശനവുമായി മുഖ്യമന്ത്രി

നിലവിലുള്ള സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. കാസര്‍കോട്, വയനാട് മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റിയിലേക്കെത്തി

author-image
Biju
Updated On
New Update
ef

കൊല്ലം:  ലക്ഷ്യം മൂന്നാം സര്‍ക്കാരെന്ന് പ്രഖ്യാപിച്ച്  സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് സമാപനം. ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

എല്ലാവരുമായി ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ സ്വീകരിച്ച് മുന്‍വിധി ഇല്ലാതെ പിണറായി വിജയന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കും. ക്ഷേമ മേഖലയില്‍ പ്രതിസന്ധിയുണ്ടെങ്കിലും പരമാവധി സഹായം നല്‍കും.

സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നു. പാര്‍ട്ടിയെ കൂട്ടായി നയിക്കും. സമ്മേളന പ്രതിനിധികളായി വന്ന മുഴുവന്‍ ആളുകളെയും സെക്രട്ടറിയേറ്റ് ഉള്‍പെടുത്താന്‍ ആകില്ല. സൂസന്‍ കോടിയെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയത് കരുനാഗപ്പള്ളിയിലെ പ്രശ്‌നത്തിന്മേലെടുത്ത നടപടിയുടെ ഭാഗമായാണെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. 

അഞ്ച് പുതിയ ജില്ലാ സെക്രട്ടറിമാരെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറിയായ വി.പി അനില്‍, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ കെ വി അബ്ദുല്‍ ഖാദര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറിയായ എം രാജഗോപാല്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിയായ എം മെഹബൂബ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ആറ് ജില്ലാ സെക്രട്ടറിമാരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടത്. 

ഇതില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജു എബ്രഹാം നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ കണ്ണൂരില്‍ നിന്നുള്ള വി കെ സനോജ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് നിന്നുള്ള വി വസീഫ് എന്നിവര്‍ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തി. 

ആലപ്പുഴയില്‍ നിന്ന് കെ പ്രസാദ്, വാമനപുരം എംഎല്‍എ ഡി കെ മുരളി, കോട്ടയത്ത് ജില്ലാ സെക്രട്ടറി സാധ്യതയുള്ള ടി ആര്‍ രഘുനാഥന്‍, പാലക്കാട് നിന്ന് കെ ശാന്തകുമാരി എന്നിവരെ ഉള്‍പ്പെടുത്തി. സംസ്ഥാന സമിതിയിലെ സ്ഥരം ക്ഷണിതാക്കളായ ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സംസ്ഥാന സമിതിയിലെത്തി.

കരുനാഗപ്പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ ഭാഗമായി സൂസന്‍ കോടിയെ ഒഴിവാക്കി.

സംസ്ഥാന കമ്മിറ്റി

പിണറായി വിജയന്‍
എം വി ഗോവിന്ദന്‍
ഇ പി ജയരാജന്‍
ടി.എം.തോമസ് ഐസക്
കെ കെ ശൈലജ
എളമരം കരീം
ടി.പി രാമകൃഷ്ണന്‍
കെ.എന്‍ ബാലഗോപാല്‍
പി. രാജീവ്
കെ.രാധാകൃഷ്ണന്‍
സി.എസ് സുജാത
പി സതീദേവി
പി കെ ബിജു
എം സ്വരാജ്
പി.എ.മുഹമ്മദ് റിയാസ്
കെ കെ ജയചന്ദ്രന്‍
വി.എന്‍ വാസവന്‍
സജി ചെറിയാന്‍
പുത്തലത്ത് ദിനേശന്‍
കെ.പി.സതീഷ് ചന്ദ്രന്‍
സി.എച്ച് കുഞ്ഞമ്പു
എം.വി.ജയരാജന്‍
പി.ജയരാജന്‍
കെ കെ രാഗേഷ്
ടി.വി.രാജേഷ്
എ എന്‍ ഷംസീര്‍
സി.കെ ശശീന്ദ്രന്‍
പി.മോഹനന്‍ മാസ്റ്റര്‍
എ പ്രദീപ് കുമാര്‍
ഇ എന്‍ മോഹന്‍ദാസ്
പി കെ സൈനബ
സി കെ രാജേന്ദ്രന്‍
എന്‍ എന്‍ കൃഷ്ണദാസ്
എം.ബി. രാജേഷ്
എ സി മൊയ്തീന്‍
സി.എന്‍ മോഹനന്‍
കെ ചന്ദ്രന്‍പിള്ള
സി.എം ദിനേശ്മണി
എസ് ശര്‍മ്മ
കെ.പി മേരി
ആര്‍ നാസര്‍
സി ബി ചന്ദ്രബാബു
കെ പി ഉദയഭാനു
എസ് സുദേവന്‍
ജെ.മേഴ്സിക്കുട്ടിയമ്മ
കെ.രാജഗോപാല്‍
എസ് രാജേന്ദ്രന്‍
കെ സോമപ്രസാദ്
എം എച്ച് ഷാരിയാര്‍
എം വിജയകുമാര്‍
കടകംപള്ളി സുരേന്ദ്രന്‍
ടി.എന്‍.സീമ
വി.ശിവന്‍കുട്ടി
ഡോ വി.ശിവദാസന്‍
കെ.സജീവന്‍
എം.എം.വര്‍ഗ്ഗീസ്
ഇ.എന്‍.സുരേഷ് ബാബു
സി.വി.വര്‍ഗ്ഗീസ്
പനോളി വത്സന്‍
രാജു എബ്രഹാം
എ.എ റഹീം
വി.പി.സാനു
ഡോ.കെ.എന്‍.ഗണേഷ്
കെ.എസ്.സലീഖ
കെ കെ ലതിക
കെ.അനില്‍കുമാര്‍
വി.ജോയി
ഒ.ആര്‍.കേളു
ഡോ ചിന്ത ജെറോം
എസ്.സതീഷ്
എന്‍ ചന്ദ്രന്‍
ബിജു കണ്ടക്കൈ
ജോണ്‍ ബ്രിട്ടാസ്
എം രാജഗോപാല്‍ (കാസര്‍ഗോഡ്)
കെ റഫീഖ് (വയനാട്)
എം മെഹബൂബ് (കോഴിക്കോട്)
വി.പി അനില്‍ (മലപ്പുറം)
കെ.വി അബ്ദുള്‍ ഖാദര്‍ (തൃശ്ശൂര്‍)
എം. പ്രകാശന്‍ മാസ്റ്റര്‍ (കണ്ണൂര്‍)
വി.കെ സനോജ് (കണ്ണൂര്‍)
വി വസീഫ് (കോഴിക്കോട്)
കെ ശാന്തകുമാരി (പാലക്കാട്)
ആര്‍ ബിന്ദു (തൃശ്ശൂര്‍)
എം അനില്‍ കുമാര്‍ (എറണാകുളം)
കെ പ്രസാദ് (ആലപ്പുഴ)
ടി.ആര്‍ രഘുനാഥ് (കോട്ടയം)
എസ് ജയമോഹന്‍ (കൊല്ലം)
ഡി.കെ മുരളി (തിരുവനന്തപുരം)

 

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍

പിണറായി വിജയന്‍

എം.വി ഗോവിന്ദന്‍

ഇ.പി.ജയരാജന്‍

കെ.കെ ശൈലജ

ടി.എം.തോമസ് ഐസക്

ടി.പി.രാമകൃഷ്ണന്‍

 കെ.എന്‍.ബാലഗോപാല്‍

പി.രാജീവ്

കെ.കെ.ജയചന്ദ്രന്‍

വി.എന്‍. വാസവന്‍

സജി ചെറിയാന്‍

എം.സ്വരാജ്

 മുഹമ്മദ് റിയാസ്

പി.കെ.ബിജു

 പുത്തലത്ത് ദിനേശന്‍

എം.വി ജയരാജന്‍

സി.എന്‍ മോഹനന്‍

 

 

  • Mar 09, 2025 21:00 IST

    കേന്ദ്രത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

    കൊല്ലം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അര്‍ഹതപ്പെട്ട വിഹിതം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തില്‍ പോലും സഹായം നല്‍കിയില്ല. കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു. 

    ബിജെപിയെ സ്വീകരിക്കാത്തതിനാല്‍ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്നാണ് സമ്മേളനം അടിവരയിട്ട് പറയുന്നത്. 

    ഏറ്റവും വിജയകരമായി സമാപിച്ച സമ്മേളനം ആണ് ഇത്. എത്രമാത്രം കരുത്ത് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞു എന്ന് ഈ സമ്മേളനം കാണിക്കുന്നു. ശരിയായ രീതിയില്‍ സിപിഎം പ്രവര്‍ത്തിച്ചു വന്നതിന്റെ ഫലമാണ് ഈ രീതിയില്‍ ഉള്ള കരുത്തിലേക്ക് പാര്‍ട്ടിക്ക് വളരാന്‍ കഴിഞ്ഞത്. 

    സമ്മേളനം ചര്‍ച്ച ചെയ്തത് പാര്‍ട്ടിയുടെ വളര്‍ച്ചയാണ്. സിപിഎമ്മിനെ കൂടുതല്‍ ജനപിന്തുണ ൃയിലേക്ക് എങ്ങനെ വളര്‍ത്താന്‍ ആകും എന്ന ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പാര്‍ട്ടി എത്തി. ഈ മൂന്ന് വര്‍ഷക്കാലം വലിയ പ്രതിസന്ധി നേരിടേണ്ടി വന്ന കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തെ തുടര്‍ന്ന് നടത്തിയ പ്രസം?ഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.



  • Mar 09, 2025 15:34 IST

    സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി

    കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി നയങ്ങള്‍ക്ക് അകത്ത് നിന്നാണ് നയരേഖ. നടത്തിപ്പില്‍ സുതാര്യത ഉണ്ടാകും. ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്. 

    സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് ജനം അനുകൂലമാണ്, അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും തുടര്‍ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

    പൊതുമേഖലയില്‍ പിപിപി മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമാണ് നയംമാറ്റമെന്ന് സിപിഎം നയരേഖയില്‍ പറഞ്ഞിരുന്നു. സ്വകാര്യ നിക്ഷേപത്തോട് സിപിഎമ്മിന് ഇതുവരെ ഉണ്ടായ എതിര്‍പ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന നയരേഖ. സ്വകാര്യ പങ്കാളികള്‍ക്ക് വാതില്‍ തുറക്കുമ്പോള്‍ വരുമാനമുണ്ടാക്കാന്‍ ജനങ്ങള്‍ക്ക് എല്ലാറ്റിനും ഫീസ് ഏര്‍പ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നും നയരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.

    നയംമാറ്റമാണെന്നത് അംഗീകരിക്കുന്നുവെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്താക്കിയത്. വിഭവ സമാഹരണമാണ് കേരളം ഉയര്‍ത്തുന്ന ബദല്‍ മാതൃകയെന്നാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. കേന്ദ്രം അധികവിഭവ സമാഹരണത്തിന് സെസുകളും സര്‍ചാര്‍ജുകളും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.

    തുടര്‍ ഭരണം മാത്രമാണ് നയം മാറ്റത്തിന്റെ ലക്ഷ്യം. സ്വകാര്യ സര്‍വകലാശാലയക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. സ്വകാര്യ നിക്ഷേപത്തിന് വാതില്‍ തുറന്നിടുമ്പോള്‍ ജനങ്ങളെ വരുമാനം നോക്കി തരം തിരിച്ച് എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കിയും ഏറെ കാലമായി ഫീസ് വര്‍ധനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം വേണമെന്നും നയരേഖ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പലമേഖലകളില്‍ സെസ് എര്‍പ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി നയരേഖയില്‍ പറയുന്നു.

    വ്യവസായ, ടൂറിസം മേഖലകളിലടക്കം സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയില്‍ മറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിന്റെ സൂചനയും നയരേഖയിലുണ്ട്. മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളില്‍ പിപിപി മാതൃകയില്‍ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയില്‍ വ്യക്തമാക്കുന്നത്. നയരേഖയക്ക് സമ്മേളനത്തിന്റെ അംഗീകാരം വാങ്ങി വ്യവസായിക മേഖലയിലേക്ക് അടുത്ത ഒരു വര്‍ഷം കൊണ്ട് വന്‍ തോതില്‍ സ്വകാര്യ മൂലധനം കൊണ്ടുവരികയാണ് ലക്ഷ്യം.

    ടൂറിസം മേഖലയില്‍ വന്‍കിട ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കുന്നതും പരിഗണിക്കും. വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നിദേശവും നയരേഖയിലുണ്ട്. ഒപ്പം വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കുന്നു.

    പുതിയ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തിയില്ലെങ്കില്‍ കേരളം മുരടിക്കുമെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. വിഭവസമാഹരണം കൂട്ടിയേ മതിയാകൂ. മൂലധന നിക്ഷേപം ഏത് തരത്തിലായാലും സ്വീകരിക്കുക എന്നതാണ് നവകേരളത്തിനായുള്ള പുതുവഴി നയരേഖ മുന്നോട്ടുവച്ചിട്ടുള്ള കാഴ്ചപ്പാട്.



  • Mar 09, 2025 15:31 IST

    പി ജയരാജന്‍ ഇക്കുറിയും സെക്രട്ടേറിയറ്റിന് പുറത്ത്

    കൊല്ലം: ഇക്കുറിയും കണ്ണൂരിന്റെ അമരക്കാരനായ പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടമില്ല. സെക്രട്ടേറിയറ്റിലേക്ക് കണ്ണൂരില്‍ നിന്ന് ആരെത്തുമെന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. 17 അംഗ സെക്രട്ടറിയേറ്റില്‍ കെ കെ ശൈലജ, എം വി ജയരാജന്‍, സിഎന്‍ മോഹനന്‍ എന്നിവരേയും ഉള്‍പ്പെടുത്തി. എംബി രാജേഷ്, പി ജയരാജന്‍, കടകംപള്ളി, ഉദയഭാനു, പി ശശി എന്നീ നേതാക്കള്‍ പരിഗണിക്കപ്പെട്ടില്ല.

    നേരത്തെ വ്യക്തിപൂജാ വിവാദത്തില്‍ കുടുങ്ങി, എം വി ഗോവിന്ദനും പിണറായി വിജയനും അനഭിമതനായതാണ്, ഒരുകാലത്ത് കണ്ണൂരിലെ കിരീടംവെക്കാത്ത രാജാവായിരുന്നു പി ജയരാജന് വിനയായത്. 

    ഇനി സെക്രട്ടേറിയറ്റില്‍ പി ജയരാജന് അവസരമില്ലെന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ 73 വയസ്സുള്ള ജയരാജന്, അടുത്ത സമ്മേളനത്തില്‍ പ്രായം 75 കടക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായം 80-ല്‍ നിന്ന് 75 ആയി കുറച്ചത്. 

     

     

    dhzf



  • Mar 09, 2025 08:54 IST

    എംവി ഗോവിന്ദന്‍ സെക്രട്ടറിയായി തുടരും

    കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന ദിവസമായ ഇന്ന് രാവിലെ നയരേഖയിന്‍മേലുള്ള ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയും. തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കും. 

    നിലവിലുള്ള സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. കാസര്‍കോട്, വയനാട് മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റിയിലേക്കെത്തും.

    ഡിവൈഎഫ്‌ഐ നേതൃനിരയില്‍ നിന്ന് വി.കെ.സനോജ്, വസീഫ് എന്നിവര്‍ കമ്മിറ്റിയിലെത്താനാണ് സാധ്യത. വൈകിട്ട് ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം. പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

    വന്‍തോതില്‍ സ്വകാര്യ നിക്ഷേപത്തിനും പൊതുമേഖലയിലെ പിപിപി പങ്കാളിത്തത്തിനും അടക്കം വാതില്‍ തുറന്നിടാനുള്ള തീരുമാനത്തോടെയാണ് കൊല്ലം സമ്മേളനത്തിന് കൊടിയിറങ്ങുന്നത്.

     



  • Mar 08, 2025 19:56 IST

    സമ്മേളനത്തിനെത്തിയ കലാകാരന്‍ മരിച്ചനിലയില്‍

    കൊല്ലം: കണ്ണൂര്‍ സ്വദേശിയായ കലാകാരനെ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കുഞ്ഞിമംഗലം കൊവ്വപുരം തെക്കുംപാട് കുഞ്ഞിമംഗലം വീട്ടില്‍ കെ.വി. രാമകൃഷ്ണന്റെ മകന്‍ എം. മധുസൂദനന്‍ (53) ആണ് മരിച്ചത്. 

    സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക പരിപാടിയായ മള്‍ട്ടി മീഡിയ മെഗാ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ സംഘത്തിലെ അംഗമായിരുന്നു മധുസൂദനന്‍.


    അരങ്ങില്‍ ഇ.കെ. നായനാരുടെ വേഷമാണ് മധുസൂദനന്‍ അഭിനയിക്കേണ്ടിയിരുന്നത്. ഇദ്ദേഹം കഴിഞ്ഞ 4നാണ് കൊല്ലത്തു വന്നത്. സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് 6നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി  മാറ്റിയിരുന്നു. പരിശീലനത്തിന് എത്താതിരുന്ന ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

    തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശുഭ. രണ്ട് മക്കളുണ്ട്.

     



  • Mar 08, 2025 19:56 IST

    പ്രായപരിധിയില്‍ ആര്‍ക്കും ഇളവിന് നിര്‍ദേശമില്ല: ഐസക്

    കൊല്ലം: ആര്‍ക്കും പ്രായപരിധിയില്‍ ഇളവ് കൊടുക്കാന്‍ പാര്‍ട്ടിയില്‍ നിര്‍ദേശമുണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് തോമസ് ഐസക്. അത്തരത്തിലുള്ള നിര്‍ദേശമൊന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസിലും പൊളിറ്റ് ബ്യൂറോയിലും തീരുമാനിക്കേണ്ടതാണെന്നും തോമസ് ഐസക് പറഞ്ഞു.

    സംസ്ഥാനഘടകത്തില്‍ ആര്‍ക്കും അത്തരത്തില്‍ ഇളവ് ഉണ്ടാകില്ലെന്നത് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതൊന്നും ആരും ചര്‍ച്ച ചെയ്യുന്നുമില്ലെന്നും തോമസ് ഐസക് പറഞ്ഞു.
    അതേസമയം സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള പോരായ്മകള്‍ കണ്ടെത്തി തിരുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഐസക് പറഞ്ഞു. 

    പോരായ്മകള്‍ കണ്ടെത്തി അത് തിരുത്താന്‍ സര്‍ക്കാരില്‍ മാത്രമല്ല പാര്‍ട്ടിയിലും ഞങ്ങള്‍ ശ്രമിക്കുകയാണ്. ആ ശ്രമങ്ങള്‍ നല്ലതോതില്‍ വിജയിക്കുന്നുമുണ്ട്. ഇപ്പോള്‍ പെന്‍ഷന്‍ കുടിശ്ശികയൊന്നുമില്ലല്ലോ. എല്ലാം കൊടുത്തില്ലേ. ഇനി കൊടുക്കാനുണ്ടെങ്കില്‍ അത് കൊടുക്കുകയും ചെയ്യും. കൂടുതല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്ത് ഇടതുപക്ഷം വീണ്ടും കേരളത്തില്‍ അധികാരത്തില്‍ വരും: ഐസക് കൂട്ടിച്ചേര്‍ത്തു.

    പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള ഒരു ചര്‍ച്ചയുമില്ലെന്നും മുന്‍ ധനകാര്യമന്ത്രി വ്യക്തമാക്കി. എന്തുകൊണ്ടാണ് കിഫ്ബി ബദലല്ലെന്നു പറയുന്നത്. ഇന്ത്യയില്‍ നിലവിലുള്ള നയങ്ങള്‍ പ്രകാരം പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ കോര്‍പ്പറേറ്റുകളെ ആശ്രയിച്ചേ പറ്റൂ. എന്നാല്‍ കിഫ്ബി വഴി ജനങ്ങളുടെ മേല്‍ ഭാരമേല്‍പ്പിക്കാതെ ഈ പശ്ചാത്തലസൗകര്യമൊരുക്കാന്‍ ഒരു പരിപാടിയുണ്ട്. 

    അത് മോദിയുടെ കോര്‍പ്പറേറ്റ് രീതിക്ക് ബദലായിട്ടുള്ള ഒന്നാണ്. അത് തടയാന്‍ വേണ്ടിയിട്ട് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കുന്നു. അതിനെ മറികടക്കാന്‍ വേണ്ടി നമ്മളും ബദല്‍ നീക്കങ്ങള്‍ നടത്തുന്നു. ഇത് കേന്ദ്രത്തിനെതിരായിട്ടുള്ള ഫൈറ്റിന്റെ ഭാഗമാണെന്നും ഐസക് പറഞ്ഞു.



  • Mar 08, 2025 19:55 IST

    നയരേഖയെ ചര്‍ച്ചക്ക് മുമ്പേ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി

    കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കം വിവാദ നിര്‍ദേശങ്ങളെ, ചര്‍ച്ചയ്ക്ക് മുമ്പേ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. 

    വികസനത്തിന് പണം വേണമെന്നും പണമില്ലെന്ന പേരില്‍ വികസനം മുടക്കാനാകില്ലെന്നും നയരേഖയില്‍ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് ഗോവിന്ദന്‍. നാല് മണിക്കൂറായിരുന്നു ചര്‍ച്ച. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും സ്വകാര്യ വത്കരണത്തിനും നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയ നയരേഖയില്‍ ജില്ല കമ്മിറ്റികള്‍ അഭിപ്രായം അറിയിച്ചു.
    പിണറായിയുടെ നിര്‍ദേശങ്ങള്‍ക്കുളള പിന്തുണ എം വി ഗോവിന്ദന്‍ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലും ആവര്‍ത്തിച്ചു.

    'നിരവധി തുടര്‍വികസന ലക്ഷ്യങ്ങളാണ് പിണറായി അവതരിപ്പിച്ച രേഖ മുന്നോട്ടുവയ്ക്കുന്നത്. ഇതെല്ലാം പ്രാവര്‍ത്തികമാക്കണമെങ്കില്‍ പണം ആവശ്യമാണ്. കേന്ദ്രമാകട്ടെ കേരളത്തെ അവഗണിക്കുകയാണ്. പണമില്ലെന്ന് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. 

    ഇതിനായി അധിക വിഭവസമാഹരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകള്‍ ചുമത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങള്‍ക്കും നല്‍കേണ്ടതുണ്ടോ എന്നുമുള്ള ചോദ്യം രേഖ ഉയര്‍ത്തുന്നത്. ഈ സന്ദര്‍ഭത്തിലാണ് വരുമാനത്തിന് അനുസരിച്ച് പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടുവച്ചത്. അത് സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറയുന്നു. 

     



  • Mar 08, 2025 19:54 IST

    ചങ്ങാത്ത മുതലാളിത്തം ഉദ്ദേശിക്കുന്നില്ല: എം.വി. ഗോവിന്ദന്‍

    കൊല്ലം: നവകേരളയ്ക്ക് പുതുവഴിയെന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയിലെ സ്വകാര്യ നിക്ഷേപം ആര്‍ജിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൊതുമേഖലയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നും പൊതു-സ്വകാര്യ പങ്കാളിത്തം നടപ്പാക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.


    ചങ്ങാത്ത മുതലാളിത്തം ഇവിടെ ഉദ്ദേശിക്കുന്നില്ലെന്നും യൂസര്‍ ഫീസില്‍ തീരുമാനമായിട്ടില്ലെന്നും ജനങ്ങളുടെ സമ്മതത്തോടെ മാത്രമെ മുന്നോട്ടുപോവുകയുള്ളുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നയരേഖയ്ക്ക് പ്രതിനിധികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണെന്നും പുതിയ വിഭവ സമാഹരണ നിര്‍ദേശങ്ങളും പ്രതിനിധികള്‍ സ്വാഗതം ചെയ്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.രേഖയോടൊപ്പം ചേര്‍ക്കേണ്ട നിര്‍ദേശങ്ങളും പ്രതിനിധികള്‍ ഉയര്‍ത്തി.


    നവ കേരള നിര്‍മ്മാണം സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായിരിക്കും. കാര്‍ഷിക മേഖല ശക്തിപ്പെടുത്തണം. വന്യജിവി ആക്രമണം പ്രതിരോധിക്കാന്‍ ഇടപെടല്‍ വേണം. വന്യ ജീവികള്‍ക്കൊപ്പം കര്‍ഷക ജീവനുകളും പ്രധാനപ്പെട്ടതാണെന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഡാമുകളില്‍ നിന്നും മണല്‍ വാരി പണം ഉണ്ടാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. കഴിഞ്ഞ ദിവസം നേരത്തെ വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ചത് സമ്മേളന തിരക്ക് കാരണമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

     



  • Mar 08, 2025 16:20 IST

    പൊതുചര്‍ച്ചയില്‍ എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം

    കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചര്‍ച്ചയിലെ വിമര്‍ശന ഫോക്കസ് മുഴുവനും പാര്‍ട്ടി സെക്രട്ടറിയായിരുന്നു. 

    സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുതല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാര്‍ട്ടി ഘടകങ്ങളില്‍ ഇഴകീറി പരിശോധിച്ചു. മുഖം നോക്കാത്ത വിമര്‍ശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ പക്ഷേ വിമര്‍ശന മുന മുഴുവന്‍ എം.വി ഗോവിന്ദനെതിരെയാണെന്നതാണ് ശ്രദ്ധേയം. 

    മുഖ്യമന്ത്രിക്ക് മാര്‍ക്കിട്ട പ്രതിനിധി ചര്‍ച്ചയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിക്കും നിലപാടിനും എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല. ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചക്കും വൈകീട്ടും പല അഭിപ്രായങ്ങള്‍ പറയുന്നത് പാര്‍ട്ടി അണികളില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു. 

    വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയും ജാഗ്രത കാണിക്കണമെന്ന് വരെ പ്രതിനിധികള്‍ പറഞ്ഞുവെച്ചു. മെറിറ്റും മൂല്യങ്ങളും ആവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറി പദവികള്‍ വരുമ്പോള്‍ കാണിക്കുന്ന കണ്ണൂര്‍ പക്ഷപാതിത്തം വരെ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നാണ് എംവി ഗോവിന്ദന്റെ മറുപടി.

    സമ്മേളന നടത്തിപ്പില്‍ ഉടനീളം ചര്‍ച്ചകളുടെ ഗതി നിയന്ത്രിച്ചത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനമാണ്. വിമര്‍ശനത്തിന്റെയും വിഭാഗീയതയുടേയും നിഴല്‍ എങ്കിലും പ്രതീക്ഷിക്കുന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തി മുഴുവന്‍ സമയവും ചെലവഴിച്ചിരുന്നു. തെറ്റുതിരുത്തല്‍ ഊന്നി പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ എംവി ഗോവിന്ദന് സംഘടനക്ക് അകത്ത് അത്ര ശക്തി പോരെന്ന അവസ്ഥയിലാണ്.

    സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലുള്ള മേല്‍ക്കയ്യാണ് പൊതു ചര്‍ച്ചയിലുടനീളം പ്രതിഫലിച്ചത്. ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എംവി ഗോവിന്ദന്റെ മറുപടിക്കും വലിയ പ്രസക്തിയുണ്ട്.



  • Mar 08, 2025 12:06 IST

    മുകേഷ് സമ്മേളന വേദിയില്‍

    കൊല്ലം : സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ മുകേഷ് എത്തി. കൊല്ലം മണ്ഡലം എംഎല്‍എ ആയ മുകേഷ് സമ്മേളനത്തില്‍ എത്താത്തത് വലിയ വിവാദമായിരുന്നു. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തില്‍ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. തനിക്ക് വിലക്കൊന്നുമില്ല. പാര്‍ട്ടി അംഗമല്ലെന്നും സമ്മേളനത്തില്‍ പ്രതിനിധി അല്ലെന്നും മുകേഷ് പറഞ്ഞു. 

    കൊല്ലത്ത് നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി എംഎല്‍എയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചര്‍ച്ചകളുയര്‍ന്നിരുന്നു. കൊല്ലം എംഎല്‍എ എന്ന നിലയില്‍ മുഖ്യ സംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ്. 

    സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാല്‍ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങളുയര്‍ന്നു. ഇത് വലിയ ചര്‍ച്ചയായപ്പോഴാണ് പാര്‍ട്ടി ഇടപെട്ട് മുകേഷിനോട് കൊല്ലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടത്.

    ഷൂട്ടിങ് തിരക്കിലായതിനാല്‍ മുകേഷ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം കൊല്ലത്തെ സിപിഎം നേതാക്കള്‍ ആരും സ്ഥിരീകരിച്ചില്ല. മുകേഷിന് പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

     

    yts



  • Mar 07, 2025 16:46 IST

    അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുന്നറിയിപ്പ്

    കൊല്ലം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം എന്ന പ്രശ്‌നം പല സഖാക്കള്‍ക്കെതിരെയും ഉയര്‍ന്ന് വരുന്നുണ്ടെന്ന മുന്നറിയിപ്പുമായി സിപിഎമ്മിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. അനധികൃത സ്വത്തു സമ്പാദനത്തിനെതിരായി നിലപാട് എടുത്തത്തിന്റെ പേരില്‍ പ്രതികാര നടപടിക്ക് വിധേയരാകുന്നുവെന്ന പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്.

    കണക്കില്‍ പെടാത്ത പണം ഉപയോഗിച്ച് കൂട്ടുകച്ചവടങ്ങള്‍ നടത്തിയ ശേഷം പണം ലഭിക്കാതെ വരുമ്പോള്‍ പുറത്ത് പറയാന്‍ പറ്റാതെ നില്‍ക്കേണ്ടി വരുന്നവരെ സംബന്ധിച്ചുമുള്ള പരാതികളും ഉയര്‍ന്ന് വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ശരിയായ രീതിയില്‍ പരിശോധിച്ച് തിരുത്തുന്നതിന് പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    നമ്മളുടെ ഓരോരുത്തരുടേയും വരുമാനം നാട്ടുകാര്‍ക്കെല്ലാം അറിയാവുന്നതാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ചൂണ്ടിക്കാണിക്കുന്നു. ഓരോ വര്‍ഷവും മെമ്പര്‍ഷിപ്പ് പുതുക്കുന്ന ഘട്ടത്തില്‍ നല്‍കുന്ന സ്വത്ത് വിവരങ്ങളുടെ സ്റ്റേറ്റ്‌മെന്റ് അതത് ഘടകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ജില്ലാ കമ്മിറ്റിയിലെയും സംസ്ഥാന കമ്മിറ്റിയിലെയും സാമ്പത്തിക സബ്കമ്മിറ്റി ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കര്‍ശന പരിശോധന ഇക്കാര്യത്തില്‍ ഉണ്ടാകണം എന്നാണ് നിര്‍ദ്ദേശം.

     



  • Mar 07, 2025 16:44 IST

    മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ

    കൊല്ലം: സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ. പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നേതാക്കള്‍ നടത്തുന്ന ഇടപെടല്‍ വിശകലനം ചെയ്യുന്ന ഭാഗത്താണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. പി ബി അംഗമെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പിണറായി വിജയന്‍ പാര്‍ട്ടി കേന്ദ്രത്തെ സഹായിക്കാന്‍ തയ്യാറാവുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പിണറായി വിജയന്‍ എകെജി സെന്ററില്‍ വരാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

    സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ക്യാംപയിന്‍ രംഗത്തും സജീവമായി ഇടപെടുന്ന പിണറായി വിജയന്‍ പരമാവധി സമയം നല്‍കി പാര്‍ട്ടിയെ സഹായിക്കുന്നുണ്ട്. മാതൃകാപരമായ ഒരു രീതിയാണിതെന്നും റിപ്പോര്‍ട്ട് പ്രശംസിക്കുന്നു.

    മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോര്‍ട്ടില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണെന്നും രാഷ്ട്രീയകാര്യങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ട് പറഞ്ഞു വെയ്ക്കുന്നു.
    കെ എന്‍ ബാലഗോപാല്‍, പി രാജീവ് അടക്കമുള്ളവരുടെ പാര്‍ലമെന്ററി സംഘടനാ പ്രവര്‍ത്തനങ്ങളെയും റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നുണ്ട്. പി രാജീവ് എറണാകുളം ജില്ലാ കമ്മിറ്റിയെ സംഘടനാ രംഗത്ത് സഹായിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. നിയമസഭയിലും പുറത്തും ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ചും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നന്നായി പ്രതികരിച്ച് വ്യക്തത വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രശംസയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് കെ എന്‍ ബാലഗോപാലിനുള്ള പ്രശംസ.

    തോമസ് ഐസക്കിനും എം സ്വരാജിനും റിപ്പോര്‍ട്ടില്‍ ഉപദേശവും നല്‍കുന്നുണ്ട്. അവൈലവബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നാണ് ഇരുവര്‍ക്കുമുള്ള നിര്‍ദ്ദേശം. ഇരുവരും മറ്റ് ചുമതലകള്‍ തൃപ്തികരമായി നിര്‍വ്വഹിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

     



  • Mar 06, 2025 12:35 IST

    ഇഎംഎസിന്റെ ഓര്‍മ്മയില്‍

    കൊല്ലം: 1995 ഫെബ്രുവരി 25 മുതല്‍ 28 വരെ കൊല്ലം വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയായി. പ്രതിനിധി സമ്മേളനം കൊല്ലംടൗണ്‍ഹാളിലും പൊതുസമ്മേളനം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലുമായിരുന്നു. ആശ്രാമം മൈതാനത്തുനിന്ന് ആരംഭിച്ച റാലിയില്‍ കശുവണ്ടിത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമടക്കം പാര്‍ട്ടി പ്രവര്‍ത്തര്‍ അണിചേര്‍ന്നു. 'എന്‍ എസിന്റെ മരണശേഷമുള്ള സമ്മേളനമായിരുന്നു. 

    നാടും നഗരവും അന്ന് ഒരേ ഒഴുക്കായി. സഖാക്കള്‍ ഒറ്റക്കെട്ടായി സമ്മേളന വിജയത്തിന് സ്വയം മറന്ന് അണിനിരന്നു'- സംഘാടകസമിതി ജനറല്‍ കണ്‍വീനറായിരുന്ന പി കെ ഗുരുദാസന്‍ ഓര്‍ക്കുന്നു.

    തൊഴില്‍ മത്സരങ്ങളും തൊഴിലാളി സംഗമങ്ങളും മുതല്‍ സാമൂഹ്യജീവിതത്തിന്റെ സര്‍വതലസ്പര്‍ശിയായ വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളുമായാണ് ഇത്തവണ പാര്‍ടി സമ്മേളന നഗറിലെത്തുന്നത്. കലാ-സാംസ്‌കാരിക പരിപാടികളും കായിക മത്സരങ്ങളും എല്ലാമായി ഒരേ നിരയില്‍ അണിചേര്‍ന്നു. ജനമനസ്സിലാകെ സമ്മേളനത്തിന്റെ സന്ദേശം എത്തിച്ച് മന്ത്രി കെ എന്‍ ബാലഗോപാലും ജില്ലാ സെക്രട്ടറി എസ് സുദേവനും നേതൃത്വം നല്‍കുന്ന സംഘാടകസമിതി ഇതിനൊപ്പം സദാ ജാഗ്രതിയിലാണ്.

    മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍കൂടി കൊല്ലം ചെമ്പട്ടണിയുമ്പോള്‍ ജില്ലയുടെ മുഖച്ഛായ മാറി. ഇവിടെനിന്നുള്ള ഇടതുപക്ഷ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ നടത്തിയ അക്ഷീണ പ്രയത്‌നത്തില്‍ ജില്ലയുടെ വികസന സ്വപ്നങ്ങള്‍ ചിറകുവിരിച്ച കാലമാണ്.

    2006ലെ വി എസ് മന്ത്രിസഭയില്‍ തൊഴില്‍-എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത പി കെ ഗുരുദാസന്‍ മുന്‍കൈ എടുത്ത കൊല്ലം തുറമുഖ വികസനവും പാരിപ്പള്ളി മെഡിക്കല്‍ കോളേജും യാഥാര്‍ഥ്യമായി. 2016 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ വരുത്തിയ വികസന മുന്നേറ്റം ജില്ലയില്‍ എവിടെയും കാണാം, റോഡുകള്‍, പാലങ്ങള്‍ എന്നിവയില്‍ വന്ന മാറ്റം ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കുള്ള പിന്തുണയുടെയും കാഴ്ചയാവുന്നു.

    ടൂറിസം മേഖലയുടെ വളര്‍ച്ചയും പുനലൂര്‍ തൂക്കുപാലത്തിന്റെയും പേപ്പര്‍മില്ലിന്റെയും കുണ്ടറ സെറാമിക്‌സിന്റെയും പുനരുദ്ധാരണവും ലിങ്ക് റോഡുകളും ബൈപാസുകളുമടക്കം വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍ അനവധി. ഒരിക്കലും സാധ്യമാകില്ലെന്ന് വിധിയെഴുതിയ കൊല്ലം ബൈപാസ് നടപ്പായതും ദേശീയപാത വികസനം കുതിക്കുന്നതും മാറ്റത്തിന്റെ അടയാളങ്ങളാണ്. മേല്‍പ്പാലങ്ങള്‍ക്കടിയിലെ സ്ഥലം എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കാമെന്ന മാതൃകയായ 'വി' പാര്‍ക്ക് ഉള്‍പ്പെടെ വികസനക്കാഴ്ചകളായി മുന്നിലുണ്ട്.

    1964-ല്‍ ആന്ധ്രപ്രദേശിലെ തെനാലിയില്‍ നടന്ന സിപിഐ എം രൂപീകരണസമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലത്തെ മുതിര്‍ന്ന നേതാവ് എന്‍ പത്മലോചനന്റെ വാക്കുകളില്‍ സമ്മേളനത്തിന്റെ ആവേശം തുടിക്കുന്നു.



  • Mar 05, 2025 13:28 IST

    നവകേരള സൃഷ്ടി എന്നത് സിപിഎം ലക്ഷ്യമിടുന്ന പ്രധാന കാര്യം: എം വി ഗോവിന്ദന്‍

    കൊല്ലം: നവകേരളം സൃഷ്ടിക്കുക എന്നത് സിപിഐ എമ്മും ഇടത് മുന്നണിയും ലക്ഷ്യമിടുന്ന ഏറ്റവും പ്രധാന കാര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ത്യന്‍ ഭരണവര്‍ഗം കോണ്‍ഗ്രസായാലും ബിജെപിയായാലും ഇന്ത്യയിലെ സമ്പന്നരെയാണ് വളര്‍ത്തിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ലോകത്തെ മുതലാളിമാരുടെ പട്ടികയിലേക്ക് ഇന്ത്യന്‍ മുതലാളിമാരെ എങ്ങനെ വളര്‍ത്താം എന്ന മത്സരമായിരുന്നു ഇവര്‍ നടത്തിയത്. അദാനിയേയും അംബാനിയേയും ലോകനിലവാരമുള്ള മുതലാളിമാരാക്കി മാറ്റുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഭരണ വര്‍ഗം ഇന്ത്യയില്‍ ശ്രമിച്ചത്.

    സാധാരണ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയെ പൊതുസമൂഹത്തിന്റെ ഭാഗമാക്കി മാറ്റി അവരുടെ ജീവിത നിലവാരം ഉയര്‍ത്താനാണ് സിപിഐ എമ്മും ഇടതുമുന്നണി സര്‍ക്കാരും ലക്ഷ്യമിടുന്നത്. സര്‍വ്വതോമുഖമായ വികസനത്തില്‍ പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ തലത്തിലുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തിന്റൈ ഭാഗമായി ചര്‍ച്ച ചെയ്യും. പുതിയ തലത്തിലേക്ക് കേരളത്തെ എങ്ങനെ രൂപപ്പെടുത്തുക എന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണുണ്ടാവുക.

    സംസ്ഥാനത്തെ എങ്ങനെ വികസിപ്പിക്കാമെന്ന് കേരളം ആലോചിക്കുമ്പോള്‍ അതിന് വിപരീതമായി കേന്ദ്രം പ്രവര്‍ത്തിക്കുന്നു. അതിനാല്‍ കേരളത്തെ സ്വന്തം കാലില്‍ നിര്‍ത്തി വലിയ മുന്നേറ്റമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. 15,000 സ്റ്റാര്‍ട്ടപ്പാണ് സ്റ്റാര്‍ട് അപ്പ് മിഷന്റെ ഭാഗമായി കേരളം കൈകാര്യം ചെയ്യുക.ഏതാണ്ട് 3 ലക്ഷം വരുന്ന സംരംഭ പ്രവര്‍ത്തനമാണ് മൂന്ന് വര്‍ഷത്തില്‍ ആരംഭിക്കാനായത്.

    തൊഴിലില്ലായ്മ പരിഹരിക്കാന്‍ കൂടിയാണ് ഇതിലൂടെ സാധിക്കുന്നത്. 1,53,000 കോടിയുടെ നിക്ഷേപം കൂടി വരുമ്പോള്‍ വ്യവസായ സൗഹൃദ നാട് എന്ന സല്‍പ്പേര് അതിശക്തമായി ഉയര്‍ത്തി തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പുതിയതലത്തിലേക്ക് കേരളത്തെ ഉയര്‍ത്താന്‍ സാധിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

     



cpim cpimkerala cpim secretariat