/kalakaumudi/media/media_files/g9lnu1OnG9HWAdbH20Lb.jpg)
പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. നവീന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും രാഹുൽ ആവർത്തിച്ചു പറഞ്ഞു. മുൻകൂർ ജാമ്യം തള്ളും വരെ ദിവ്യയെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള ഗവേഷണത്തിലായിരുന്നു പൊലീസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐഎം ദിവ്യയെ സംരക്ഷിച്ചില്ലെന്ന് പറയാൻ കഴിയില്ല. അത്രയും കഴിവ് കെട്ടവരല്ല കേരള പൊലീസ്. നവീന്റെ കൊലപാതകം പാലക്കാട്ടെ ഇടതുപക്ഷ പ്രവർത്തകരും ചർച്ച ചെയ്യുന്നുണ്ട്. ഇത്തരം അവസ്ഥ തങ്ങൾക്കും ഉണ്ടാകുമോ എന്ന ഭയം സിപിഐഎം പ്രവർത്തകർക്കിടയിൽ ഉണ്ട്. പാർട്ടിയെ തിരുത്തണമെന്ന് കരുതുന്ന അണികൾ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്.