ജനങ്ങളോട് തെറ്റുകൾ ഏറ്റുപറയും; വിശ്വാസം നേടി തിരിച്ചു വരാനാണ് തീരുമാനമെന്ന് സിപിഎം

എന്നാൽ, ആ വിജയം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമാക്കുന്നതിൽ പാർടിക്ക് വിജയിക്കാനായില്ല. ഇത് എന്തുകൊണ്ടാണെന്ന പരിശോധന ജൂൺ മൂന്നാംവാരത്തിൽ അഞ്ചു ദിവസം നീണ്ട പാർടി സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചു.  

author-image
Anagha Rajeev
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ തനിച്ച് ഭൂരിപക്ഷം നേടുന്നതിൽ ബിജെപി പരാജയപ്പെട്ടു, അതായത്, ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം നേടുന്നതിൽ സിപി എം ഉൾപ്പെടെയുള്ള മതനിരപേക്ഷ കൂട്ടായ്മ നടത്തിയ ശ്രമം ഒരുപരിധിവരെ വിജയിച്ചവെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിനാവശ്യമായ ആശയപരിസരം ഒരുക്കുന്നതിലും ഓരോ സംസ്ഥാനത്തെയും സാഹചര്യം നോക്കി ബിജെപിയുടെ സീറ്റ് പരമാവധി കുറയ്ക്കുകയെന്ന അടവുനയം മുന്നോട്ടുവയ്ക്കുന്നതിലും സിപിഎം കാര്യമായ പങ്കുവഹിച്ചു.

എന്നാൽ, ആ വിജയം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമാക്കുന്നതിൽ പാർടിക്ക് വിജയിക്കാനായില്ല. ഇത് എന്തുകൊണ്ടാണെന്ന പരിശോധന ജൂൺ മൂന്നാംവാരത്തിൽ അഞ്ചു ദിവസം നീണ്ട പാർടി സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചു.  ഈമാസം 28 മുതൽ 30 വരെ ഡൽഹിയിജനങ്ങളോട് തെറ്റുകൾ ഏറ്റുപറയും; വിശ്വാസം നേടി തിരിച്ചു വരാനാണ് തീരുമാനമെന്ന് സിപിഎംൽ പാർടി കേന്ദ്ര കമ്മിറ്റി ചേരുന്നുണ്ട്. അതിനുശേഷം ജൂലൈ രണ്ടുമുതൽ നാലുവരെ നാല് മേഖലാ യോഗങ്ങൾ നടക്കും. ഈ യോഗങ്ങളിൽ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കും. തുടർന്ന് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളാക്കി തിരിച്ച് കാര്യങ്ങൾ വിശദീകരിക്കും. ലോക്കൽ തലത്തിലും വിപുലമായ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ച് ജനങ്ങളോട് സംവദിക്കും. ബൂത്തുതല പരിശോധനയും നടത്തും. തെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായെന്ന് സമ്മതിക്കുന്നതിൽ ഒരു വൈമുഖ്യവും സിപിഎമ്മിന് ഇല്ല.

cpm