തിരുത്തലിന് തുടക്കമിടാനൊരുങ്ങി സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്വമെല്ലാം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തിരുത്തലിന് സിപിഎം മുന്നിൽ നിൽക്കുന്നത്.

author-image
Anagha Rajeev
New Update
cpm
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്തി തിരുത്തലിന് തുടക്കമിടാനൊരുങ്ങരകയാണ് സിപിഎം. ക്ഷേമപെൻഷൻ നൽകൽ അടക്കം ജനകീയ വിഷയങ്ങൾക്ക് മുൻഗണന നൽകാനാണ് ആലോചന. തിരുത്തൽ വരുത്തേണ്ട മേഖലകളെ കുറിച്ചുള്ള ബോധ്യം സിപിഎമ്മിൽ ഉണ്ടായെന്നു വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മൂന്നുദിവസത്തെ മേഖലാ യോഗങ്ങൾ.

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്വമെല്ലാം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തിരുത്തലിന് സിപിഎം മുന്നിൽ നിൽക്കുന്നത്. തിരുത്തലിന്റെ ആദ്യപടി എന്ന നിലയിലാണ് കീഴ് ഘടകത്തിലുള്ള നേതാക്കന്മാരെ അടക്കം വിളിച്ച് പാർട്ടിയുടെ കുമ്പസാരം.

cpm kerala cpm